സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക; വ്യാജന്‍ വ്യാപകമായി എത്തുന്നു

കോവിഡ് രോഗവ്യാപന ഭീതിയെ തുടര്‍ന്ന് മാസ്‌ക്കുകള്‍ക്കു പുറമേ സാനിറ്റൈസറിനും ഹാന്‍ഡ് വാഷിനും ആവശ്യക്കാര്‍ ഏറിയതോടെ വിപണിയില്‍ വ്യാജന്‍ എത്തുന്നു. കഴിഞ്ഞ ദിവസം തിരൂരിലെ പലയിടങ്ങളിലും കുറഞ്ഞ വിലയ്ക്ക് ലഭിച്ച സാനിറ്റൈസര്‍ വാങ്ങി ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി ആളുകള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവ വിതരണം ചെയ്ത ഏജന്‍സിക്ക് തന്നെ വ്യാപാരികള്‍ തിരിച്ചു നല്‍കി.

പല തരത്തിലുമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന വ്യാജ സാനിറ്റൈസറുകള്‍ വ്യാപകമായി വിപണിയില്‍ ഇറങ്ങുന്നതായി ആളുകള്‍ പരാതിപ്പെട്ടു. കൂടാതെ ഹാന്‍ഡ് വാഷുകളിലും വ്യാജന്‍ വ്യാപകമാണ്. വില കുറച്ച് നല്‍കി വന്‍ ലാഭം നേടുന്നതിനായാണ് ഇത്തരത്തില്‍ വ്യാജമായി നിര്‍മിക്കുന്ന ഗുണനിലവാരമില്ലാത്ത ഹാന്‍ഡ് വാഷും സാനിറ്റൈസറും വിപണിയില്‍ ഇറക്കുന്നത്.

കമ്പനിയുടെ പേരോ ലൈസന്‍സോ മറ്റ് വിശദാംശങ്ങളോ ഇല്ലാതെയാണ് ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ ആവശ്യം മുതലാക്കി വിപണിയില്‍ വിറ്റഴിക്കുന്നത്. ഗുണനിലവാരമില്ലാത്ത മാസ്‌ക്കുകള്‍ വ്യാപകമായതിനെ പുറമേയാണ് രോഗഭീതിയും ആവശ്യവും മുതലെടുത്ത് ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിറ്റ് ലാഭം നേടുന്ന സംഘം സജീവമായിരിക്കുന്നത്. ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പനയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7