ഇടുക്കി ജില്ലയിൽ ഇന്ന് 4പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
1. കോടിക്കുളം സ്വദേശി (32). ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചിട്ടുള്ളത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
2. ജൂലൈ ഒന്നിന് ദൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ അടിമാലി സ്വദേശി(26). കൊച്ചിയിൽ നിന്നും മുട്ടത്തിന് ടാക്സിയിലെത്തി. മുട്ടത്ത് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
3. ജൂൺ 28 ന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ സ്വദേശി (32). കൊച്ചിയിൽ നിന്നും സ്വന്തം കാറിൽ തൊടുപുഴയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
4. ജൂലൈ നാലിന് ദുബായിയിൽ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (26). കൊച്ചിയിൽ നിന്നും ടാക്സിയിൽ ഏലപ്പാറയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇതോടെ ഇടുക്കി സ്വദേശികളായ 118 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Follow us on pathram online