ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് ഇന്ത്യയില്‍; പ്രധാന ഉറവിടം ദുബായ്‌

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വന്‍ വിവാദമായി മാറുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് നടക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. യുഎഇ യാണ് ഇതിന്റെ പ്രഥമ ഉറവിടമെന്നും ഒരു അന്താരാഷ്ട്ര സംഘടനയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടാണ് ഇതിന് ആധാരം.

വര്‍ഷംതോറും ഇന്ത്യയിലേക്ക് 1000 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് വിവരം. പക്ഷേ ഇതാകട്ടെ ഔദ്യോഗിക കണക്കിന്റെ കാല്‍ ഭാഗം മാത്രമേയുള്ളെന്നും മനുഷ്യാവകാശ പീഡനങ്ങള്‍, ആഫ്രിക്കന്‍, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ അഴിമതി എന്നിവയുടെയെല്ലാം ഭാഗമായി സ്വര്‍ണ്ണം ഇന്ത്യയിലേക്ക് എത്തി അവ ചരക്കുകളാക്കി അന്താരാഷ്ട്ര വിപണിയിലേക്ക് കൈമാറ്റം ചെയ്യുകയാണെന്നാണ് കാനഡ ആസ്ഥാനമായ ഇംപാക്ട് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ലോകത്തിലെ തന്നെ മൂന്നിലൊന്ന് സ്വര്‍ണ്ണം ഇന്ത്യവഴി കടന്നാണ് ലോക വിപണിയുടെ ഹൃദയത്തിലേക്ക് എത്തുന്നതെന്നാണ് വിവരം. ഇന്ത്യയിലേക്ക് സ്വര്‍ണ്ണക്കടത്ത് നടക്കുന്നതിന്റെ പ്രധാന ഉറവിടം യുഎഇ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരിയായ രീതിയിലുള്ള ജാഗ്രത പുലര്‍ത്താത്തതാണ് ഇന്ത്യയിലേക്ക് ഈ രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ഇടയാകുന്നതെന്നാണ് ഇവര്‍ പറയുന്നത്. 2014 ല്‍ ഉഗാണ്ടയില്‍ നിന്നും സ്വര്‍ണ്ണം കടത്തിയ മൂന്ന് പ്രധാന കടത്തുകാരില്‍ ഒരാളെ യുഎന്‍ ഗ്രൂപ്പ് വിദഗ്ദ്ധര്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്ന സമീര്‍ ഭീംജി എന്നയാളെയാണ് തിരിച്ചറിഞ്ഞത്.

ഇയാള്‍ക്ക് ഇന്ത്യയില്‍ ഒരു ബിസിനസും ഇല്ലായിരുന്നു. എന്നാല്‍ മുംബൈ ആസ്ഥാനമായുള്ള ഒരു കള്ളക്കടത്തുകാരന്‍ ഇന്ത്യയില്‍ നടക്കുന്ന സമീറിന്റെ അനധികൃത ഇടപാടുകള്‍ വ്യക്തമാക്കുകയും ചെയ്തു. 2016 ല്‍ ഉഗാണ്ടയുടെ റവന്യൂ വകുപ്പ് ഭീംജിയുടെ വീട് റെയ്ഡ് ചെയ്തു. 2 ദശലക്ഷം ഡോളര്‍ മതിക്കുന്ന 51.3 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.

ഉഗാണ്ടയുടെയുടെയും ഇന്ത്യയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് പട്ടികയില്‍ ഉണ്ടായിരുന്നു സമീറിന് ഇന്ത്യയിലെ സ്വര്‍ണ്ണക്കടത്തുകാരായ പൃഥ്വിരാജ് കോത്താരി, അനന്തിരവന്‍ രാജു എന്നിവരുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. ഇന്ത്യയിലെ റിഫൈനറി മേഖലയെ ഉത്തേജിപ്പിക്കാന്‍ 2013 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നികുതി നയം സ്വര്‍ണ്ണക്കടത്തിന് തുണയായെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നു. ഇതോടെ ഡോക്യുമെന്റേഷനെ വഞ്ചിക്കുന്ന രീതിയില്‍ വ്യാജമാര്‍ഗ്ഗത്തില്‍ കൊണ്ടുവരാന്‍ ഇത് അവസരമൊരുക്കി. 2012 ല്‍ ഇറക്കുമതി ചെയ്തത് 22 ടണ്‍ ആയിരുന്നെങ്കില്‍ 015 അത് 229 ടണ്ണായി കൂടി.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51