ചൈനയുടെ അതിക്രമത്തില്‍ തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ തെളിയിച്ചു നിക്കി ഹാലെ

ന്യൂഡല്‍ഹി: സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ മുന്‍ അംബാസഡര്‍ നിക്കി ഹാലെ. നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. തീരുമാനം ഇന്ത്യയുടെ അഖണ്ഡതയും ദേശീയ സുരക്ഷയും വര്‍ധിപ്പിക്കുമെന്നും പോംപെയോ വ്യക്തമാക്കി.

അതിനിടെ, നീക്കത്തിനു പിന്തുണയുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും (സിഎഐടി) ഇന്ത്യന്‍നിര്‍മിത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഷെയര്‍ചാറ്റും രംഗത്തെത്തി. ‘ചൈനീസ് ഉല്‍പ്പന്നങ്ങളെ ബഹിഷ്‌കരിക്കുക’ എന്ന സര്‍ക്കാര്‍ നയത്തിന് പൂര്‍ണ പിന്തുണയും ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7