ഇന്ന് തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

1. പോത്തൻകോഡ് സ്വദേശി 37 വയസ്സുള്ള പുരുഷൻ. ജൂൺ 13 ന് സൗദി അറേബ്യയിൽ നിന്നും എയർ ഇന്ത്യയുടെ AI 1946 നം വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കുകയും പിന്നീട് രോഗ ലക്ഷണങ്ങളുണ്ടായ സാഹചര്യത്തിൽ ജനറൽ ഹോസ്പിറ്റലിൽ നിന്നും സ്വാബ് പരിശോധനക്ക് എടുക്കുകുയും കാരക്കോണം FLTC (First Line Treatment Center) ലേക്ക് മാറ്റുകയും ചെയ്തിരുന്നു. സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

2. വാമനപുരം സ്വദേശി 26 വയസ്സുള്ള യുവാവ്. ജൂൺ 3 ന് സൗദി അറേബ്യയിൽ നിന്നും ഗൾഫ് എയറിന്റെ GF 7270 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി

3. ആര്യങ്കോട് കീഴേരൂർ സ്വദേശി 25 വയസ്സുള്ള യുവാവ്. ജൂൺ 11 ന് ഡൽഹിയിൽ നിന്നും വിസ്താരയുടെ 897 നം വിമാനത്തിൽ തിരുവനന്തപുരത്തു എത്തി. അവിടെ നിന്നും ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. പിന്നീട് രോഗ ലക്ഷണങ്ങളുണ്ടായ സാഹചര്യത്തിൽ നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

FOLLOW US: pathram online dailyhunt to get latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7