അമിത് ഷായുടെ മകന്‍ ഭീഷണി തുടങ്ങി..!!! രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയാല്‍ നടപടി

മുംബൈ: രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ് ഷാ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി (ബിസിസിഐ) ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തി നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മുന്നറിയിപ്പ്. ബിസിസിഐയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയാല്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കാമെന്നാണ് ബിസിസിഐ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ ജയ് ഷായുടെ ഓഫിസില്‍നിന്നുള്ള ഭീഷണി.

ബിസിസിഐയുടെ മുംബൈയിലെ ആസ്ഥാനത്തും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും ജോലി ചെയ്യുന്ന നൂറോളം ജീവനക്കാര്‍ക്കാണ് ജയ് ഷായുടെ ഓഫിസില്‍നിന്ന് മെയില്‍ അയച്ചത്. ബിസിസിഐയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പോലും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സാഹചര്യത്തിലാണ് അധികാരികള്‍ നിലപാട് കര്‍ശനമാക്കിയത്. ഇനിമുതല്‍ രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നും മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ചില ബിസിസിഐ ജീവനക്കാര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ബിസിസിഐയുമായി അവര്‍ക്കുള്ള കരാറിന്റെ ലംഘനമാണ്. മാത്രമല്ല, ബിസിസിഐയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോരുമെന്ന ഭീഷണിയുമുണ്ട്’ ഇ മെയിലില്‍ പറയുന്നു. ഇനിമുതല്‍ മാധ്യമങ്ങളുമായി സംസാരിക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

‘മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുകയും അറിഞ്ഞോ അറിയാതെയോ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്യുന്നവര്‍ ഇനിമുതല്‍ ജാഗ്രത പാലിക്കുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ ബിസിസിഐ ജീവനക്കാര്‍ സംഘടനയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുവിടുകയോ അധികാരികളുടെ അനുമതി കൂടാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ ചെയ്താല്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കും. സസ്‌പെന്‍ഷനും ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും’ ഷായുടെ ഓഫിസ് മെയിലില്‍ വ്യക്തമാക്കി

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7