കോഹ്ലിയും അനുഷ്‌കയും വിവാഹ മോചിതരാകുന്നു..?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹ മോചിതരാകുന്നുവെന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്! തീര്‍ത്തും അപ്രതീക്ഷിതമായാണ് കോലിയും അനുഷ്‌കയും വേര്‍പിരിയുന്നുവെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ പ്രചരിച്ചത്. ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ ആധാരമാക്കിയാണ് #VirushkaDivorce എന്ന ഹാഷ്ടാഗ് തരംഗമായത്. സംഭവം വൈറലായതോടെ എന്താണ് സംഭവമെന്ന് അറിയാതെ ആരാധകരും അന്ധാളിച്ചു.

സത്യത്തില്‍ നാലു വര്‍ഷം മുന്‍പ് വന്ന വാര്‍ത്തയാണ് പുതിയ വാര്‍ത്തയെന്ന പേരില്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്. കോലിയും അനുഷ്‌കയും പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും പിരിയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയാണ് പുതിയ വാര്‍ത്തയായി തെറ്റിദ്ധരിച്ച് #VirushkaDivorce ഹാഷ്ടാഗ് തരംഗമാക്കിയത്. വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമായതോടെ ട്രെന്‍ഡിങ്ങായ ഹാഷ്ടാഗ് ട്രോളുകള്‍ക്ക് വഴിമാറി. കോലിയും അനുഷ്‌കയും സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

നേരത്തെ, പാതാള്‍ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഭാര്യ അനുഷ്‌ക ശര്‍മയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന നിര്‍ദേശവുമായി ബിജെപി എംഎല്‍എ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുര്‍ജറാണ് കോലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്. വെബ് സീരീസിന്റെ പ്രൊഡ്യൂസറും നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കെതിരെ നന്ദകിഷോര്‍ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്. എംഎല്‍എയുടെ ചിത്രം അനുമതിയില്ലാതെ വെബ് സീരീസില്‍ ഉപയോഗിച്ചുവെന്നായിരുന്നു പരാതി. ഈ സംഭവവുമായി #VirushkaDivorce ഹാഷ്ടാഗിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

സീരീസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും നാഷനല്‍ സുരക്ഷാ ആക്ട് പ്രകാരം നല്‍കിയ പരാതിയില്‍ പറയുന്നു. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലി ഭാര്യയില്‍നിന്നുണ്ടായ ഇത്തരം കാര്യം സമ്മതിച്ചുകൊടുക്കരുതെന്നും വിവാഹമോചനം തേടണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുന്നതിനിടെയാണ് ബിജെപി നേതാവ് വിചിത്രമായ ആവശ്യം ഉയര്‍ത്തിയത്.

ആരും രാജ്യത്തേക്കാളും വലുതല്ല. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോലി അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം. ഇന്ത്യന്‍ ക്യാപ്റ്റനില്‍നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് എല്ലാവര്‍ക്കുമുള്ള ശക്തമായ സന്ദേശമാകും. അതേസമയം വെബ്‌സീരീസ് പ്രദര്‍ശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനും ബിജെപി എംഎല്‍എ കത്തെഴുതി.

FOLLOW US- PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7