തിരുവനന്തപുരം: കേരളത്തില്‍ ഇനി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അന്നേ ദിവസം മുഴുവന്‍ ആളുകളും വീടുകളും പരിസരവും ശുചിയാക്കണം. പൊതു സ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരിക്കും. കേരളത്തില്‍ പരിശോധന വര്‍ധിപ്പിക്കുമെന്നും പ്രതിദിനം 3000 ടെസ്റ്റുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി. 445 പേര് ചികില്‍സയിലുണ്ട്. ഇന്ന് 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു– മുഖ്യമന്ത്രി അറിയിച്ചു.
Follow us on pathram online news