ഗാംഗുലി വെറുതേ വന്നതല്ല..!!! പണി തുടങ്ങി…

മതിയായ മത്സരപരിചയമില്ലാത്തവരാണ് ഇന്ത്യന്‍ ദേശീയ ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സിലക്ഷന്‍ കമ്മിറ്റിയിലുള്ളവരെന്ന വിമര്‍ശനം ഇനി ഉണ്ടാവില്ല. സിലക്ഷന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചെയര്‍മാനാകുന്ന പതിവ് അവസാനിപ്പിക്കുകയാണെന്നും ഇനിയങ്ങോട്ട് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അംഗമാകും കമ്മിറ്റിയെ നയിക്കുകയെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇതോടെ, പുതിയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവരില്‍ വെങ്കിടേഷ് പ്രസാദ്, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ക്ക് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത വര്‍ധിച്ചു.

‘കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചയാളാകും സിലക്ഷന്‍ കമ്മിറ്റിയെ നയിക്കുക’ ഗാംഗുലി വ്യക്തമാക്കി. അതേസമയം, ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള ഏറ്റവും മുതിര്‍ന്ന അംഗമാകണം സിലക്ഷന്‍ കമ്മിറ്റിയെ നയിക്കേണ്ടതെന്നാണ് ബിസിസിഐയുടെ ഭരണഘടനയില്‍ വ്യക്തമാക്കുന്നത്. ഇരട്ടപ്പദവി വിവാദത്തെ തുടര്‍ന്ന് കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ രാജിവച്ച ശേഷം ബിസിസിഐ ഉപദേശക സമിതി നിലവിലുണ്ടായിരുന്നില്ല.

അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ, നയന്‍ മോംഗിയ, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, രാജേഷ് ചൗഹാന്‍, അമയ് ഖുറാസിയ തുടങ്ങിയവരാണ് സിലക്ഷന്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവരില്‍ പ്രമുഖര്‍.

സിലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പുതിയ ഉപദേശിക സമിതിയെ ബിസിസിഐ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. മുന്‍ താരങ്ങളായ മദന്‍ലാല്‍, ആര്‍.പി. സിങ്, വനിതാ ക്രിക്കറ്റ് ടീം അംഗമായിരുന്ന സുല്‍കാഷന നായിക് എന്നിവരാണ് സമിതിയംഗങ്ങള്‍. ഒരു വര്‍ഷത്തേക്കാണ് ഇവരുടെ നിയമനം. നിലവിലയെ സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്.കെ. പ്രസാദ്, കമ്മിറ്റി അംഗം ഗഗന്‍ ഖോഡ എന്നിവരുടെ കാലാവധിയാണ് ഉടന്‍ അവസാനിക്കുന്നത്.

ഒന്നുകില്‍ കുറഞ്ഞത് ഏഴു ടെസ്റ്റുകളെങ്കിലും കളിച്ച് പരിചയം വേണം. അല്ലെങ്കില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയം. അതുമല്ലെങ്കില്‍ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ച് പരിചയം. ഇതാണ് ദേശീയ ടീം സിലക്ടറാകുന്നതിന് ബിസിസിഐയുടെ മാനദണ്ഡം.

key words: It will be the one with more Test caps: BCCI president Sourav Ganguly on India’s next chief selector

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7