ഇങ്ങനെയും ഉണ്ടാകും അച്ഛന്മാര്‍. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച് പിതാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബിഹാറിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഇവരില്‍ നിന്നും രക്ഷപെട്ടു. ഈ പ്രശ്നം പ്രദേശത്ത് ചെറിയ രീതിയില്‍ വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേതുടര്‍ന്ന് മാനഹാനി ഭയന്നാണ് പെണ്‍കുട്ടിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന്കളയാന്‍ തീരുമാനിക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തുന്നു.
വീടുനുള്ളില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. പെണ്‍കുട്ടിയെ അക്രമിക്കാന്‍ വന്ന് ആളുകള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന വീട്ടിലെത്തി വെടിവെക്കുകയായിരുന്നു എന്നാണ് പിതാവ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇയാളുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. അയാളുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷിക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് സുഹൃത്തുക്കളുമായുള്ള ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് തെളിഞ്ഞതെന്ന് പേലീസ് പറയുന്നു.
പീഡന വാര്‍ത്ത പുറഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേടിനെ ഓര്‍ത്താണ് ഇയാള്‍ മകളെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ കഴുത്തിന് വെടിയേറ്റ് ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെയും ഇയാള്‍ക്ക് ആയുധം നല്‍കിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.