Tag: shoot

അമേരിക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സ്‌റ്റേറ്റില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ മരിച്ചു. ഒരു പോലീസ് ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എറിക് ടാലി എന്ന ഓഫീസറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ചീഫ് മാരീസ് ഹെറോള്‍ഡ് പറഞ്ഞു. തിങ്കളാഴ്ച ഡെന്‍വറിനു സമീപം ബൗള്‍ഡറില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൂപേഴ്‌സ് സൂപ്പര്‍മാര്‍ക്കറ്റിലാണ്...

പെണ്‍മക്കളോടൊപ്പം യാത്രചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചിട്ടു

ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വെടിവെച്ചിട്ടു. തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. രണ്ട് പെണ്‍മക്കളോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന വിക്രം ജോഷി എന്ന മാധ്യമപ്രവര്‍ത്തകന് നേരെയാണ് ആക്രമണവും വെടിവെപ്പും നടന്നത്. തലക്ക് വെടിയേറ്റ വിക്രം ജോഷിയെ അതീവ...

അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ തേടി പോലീസ്

ന്യൂഡൽഹി • പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പൊലീസിനു നേരെ തോക്കുചൂണ്ടിയ യുവാവിനെ തേടി ഡൽഹി പൊലീസ്. തിങ്കളാഴ്ച ജാഫ്രാബാദിൽ, അക്രമത്തിനിടെ വെടിയുതിർത്ത ഷാരൂഖിനെ (33) അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ജിം പ്രേമിയായ ഇയാൾ സീലാംപുർ നിവാസിയാണെന്നും നിലവിൽ ക്രിമിനൽ കേസുകൾ...

ഇങ്ങനെയും ഒരച്ഛന്‍; ബലാത്സംഗത്തില്‍നിന്ന് രക്ഷപെട്ട മകളെ വെടിവച്ച് കൊല്ലാന്‍ ശ്രമം; കാരണം കേട്ടവര്‍ ഞെട്ടി

ഇങ്ങനെയും ഉണ്ടാകും അച്ഛന്മാര്‍. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച് പിതാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബിഹാറിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഇവരില്‍ നിന്നും...

യുഎസില്‍ വെടിവയ്പ്പ്; 20 പേര്‍ കൊല്ലപ്പെട്ടു, 25 ലേറെ പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക്: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ്...

വോട്ടെണ്ണലിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വോട്ടെണ്ണലിന് തൊട്ടുമുന്‍പ് ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍ ജേനയ്ക്കാണ് വെടിയേറ്റത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ആറംഗ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ബിര്‍ഹാംപൂരിലെ ഓക്സ്ഫര്‍ഡ് സ്‌കൂളിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിയുതിര്‍ത്ത...

കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന് ബിജെപി നേതാവ് സഹോദരനെ വെടിവച്ചു

കോണ്‍ഗ്രസിന് വോട്ട് ചെയ്തതിന്റെ പേരില്‍ അടുത്ത ബന്ധുവിനെ യുവാവ് വെടിവെച്ചു. ഹരിയാനയിലെ ജജ്ജാറില്‍ തിങ്കളാഴ്ചയാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവായ ധര്‍മേന്ദര്‍ സിലാനി പിതൃസഹോദരീ പുത്രനായ രാജസിങ്ങിനെ വെടിവെക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതാണ് വെടിവെക്കാനുള്ള പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ...

ന്യൂസിലാന്‍ഡ് വെടിവയ്പ്പ്; മരണം 40 ആയി; 20 പേര്‍ക്ക് പരുക്ക്

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. െ്രെകസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്....
Advertismentspot_img

Most Popular