ഇന്ത്യക്കെതിരേ ഇനിയും ഭീകരാക്രമണം ഉണ്ടായാല്‍ സ്ഥിതി വഷളാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. ഇന്ത്യക്കു നേരെ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുമെന്നും അമേരിക്ക പാകിസ്താനു മുന്നറിയിപ്പു നല്‍കി.

ഭീകരസംഘടനകള്‍ക്കെതിരെ, പ്രധാനമായും ജെയ്ഷെ മുഹമ്മദിനും ലഷ്‌കര്‍ ഇ തൊയ്ബയ്ക്കുമെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നത് കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മേഖലയില്‍ സംഘര്‍ഷസാധ്യത ഇല്ലാതാകും- വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇത്തരം ഭീകരസംഘടനകള്‍ക്കെതിരെ മതിയായ നടപടികള്‍ പാകിസ്താന്‍ സ്വീകരിക്കാതിരിക്കുകയും ഇന്ത്യക്കു നേരെ ഇനിയും ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താല്‍ അത് പാകിസ്താന് വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത് മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന് കാരണമാകും. അത് ഇരു രാജ്യങ്ങള്‍ക്കും ദോഷകരമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈയടുത്ത് ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ചില പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില ഭീകരസംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ഭീകരവാദത്തിനെതിരെ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7