Tag: america

ഇന്ത്യന്‍ വംശജയായ ഭവ്യ ലാല്‍ നാസ സ്റ്റാഫിനെ നയിക്കും

വാഷിംഗ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനെ നിയമിച്ചു. മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആണവ ശാസ്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ഭവ്യയുടെ സ്ഥാനലബ്ധി യുഎസിലെ സുപ്രധാന വകുപ്പുകളില്‍ ഇന്ത്യന്‍ വംശജര്‍ ഇടംപിടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി. നാസയുടെ...

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു… രോഗം സ്ഥിരീകരിക്കാത്തവരും മരണമടയുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ സ്ഥിരീകരിച്ച് മരിച്ചവരേക്കാള്‍ രോഗ പരിശോധന നടത്താതെ മരിക്കുന്നവരാണ് അധികവും. നിലവിലുള്ള സാഹചര്യത്തില്‍ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യ കാരണമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ചിലധികം മലയാളികളുടെ...

ക്ലിന്റണെ കുടുക്കിയ ലിന്‍ഡ ട്രിപ് അന്തരിച്ചു

യു.എസ്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് വഴിതുറന്ന വിവാദത്തിലെ പ്രധാന കണ്ണി ലിന്‍ഡ ട്രിപ് (70) അന്തിച്ചു. 2001 മുതല്‍ അര്‍ബുദബാധിതയായിരുന്നു. പ്രസിഡന്റ്ക്ല ിന്റനും വൈറ്റ് ഹൗസ് പരിചാരിക മോണിക്ക ലെവിന്‍സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ച് ലോകം അറിഞ്ഞത് ലിന്‍ഡ രഹസ്യമായി റെക്കോഡ്...

കൊറോണ: അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരണം ആയിരത്തിലേറെ

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരണം 5,000 ത്തിലേക്ക് നീങ്ങുന്നു. രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കഴിഞ്ഞതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബുധനാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 2,15,000 ആണ്. മരണമടഞ്ഞവരുടെ എണ്ണം 4,669...

വലിയ വേദനകള്‍ ഉണ്ടാകാന്‍ പോകുകയാണ്; രണ്ടരലക്ഷം പേര്‍ മരിച്ചേക്കാം: ട്രംപ്

അടുത്ത രണ്ടാഴ്ച അമേരിക്കയ്ക്ക് വേദന നിറഞ്ഞ കാലമായിരിക്കുമെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം'. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്...

കൊറോണയില്‍ വിറച്ച് അമേരിക്ക; ഒരു ദിവസം 16000 പുതിയ രോഗികള്‍; മഹാമാരി ഏറ്റവും കൂടുതല്‍ യുഎസില്‍

അമേരിക്കയില്‍ ഒറ്റദിവസം പതിനാറായിരത്തില്‍പ്പരം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവര്‍ ഏറ്റവുമധികം അമേരിക്കയില്‍. ലോകത്താകെ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഇരുപത്താറായിരത്തിലധികമായി. ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ 919പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 9134 ആയി. രോഗബാധിതരുടെ എണ്ണത്തിലും ഇറ്റലി ചൈനയെ മറികടന്നു. വ്യാഴാഴ്ചവരെ...

കടയിലെത്തിയ യുവതി മനഃപൂര്‍വ്വം ഭക്ഷണസാധനങ്ങളില്‍ തുപ്പി; നഷ്ടം 26ലക്ഷം രൂപ

കോവിഡ് പരക്കാതിരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍. അതിനിടെ ഇങ്ങനെ ചില സംഭവങ്ങളും നടക്കുന്നുണ്ട്. കടയിലെ ഭക്ഷണസാധനങ്ങളിലേക്ക് യുവതി ചുമച്ചു തുപ്പിയതിനെ തുടര്‍ന്ന് 25ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കേണ്ടിവന്നു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ആണ് സംഭവം. കോവിഡ് രോഗഭീതി നിലനില്‍ക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച...

കൊറോണ പടരുന്നു; അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ തിക്കും തിരക്കും

ലോകം മുഴുവനുമുള്ള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതിനിടെയില്‍ വേറിട്ട ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്നത്. അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലെ ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നില്‍ തോക്കുകള്‍ വാങ്ങാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പടരുന്നതിനാല്‍ അവശ്യ സാധനങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7