മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ അഭിപ്രായം. എന്നാല്‍ മുട്ടയുടെ വെള്ള പതിവായി കഴിക്കുന്നതില്‍ ചില ഗുണങ്ങള്‍ ഉണ്ട്. അവ ഇതൊക്കെയാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റായ കോളന്‍ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കുട്ടികള്‍ക്ക് ആറുമാസക്കാലം തുടര്‍ച്ചയായി മുട്ട കൊടുത്താല്‍ അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന് വാഷിങ്ടന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
പേശി വളര്‍ച്ചയ്ക്ക്
പ്രോട്ടീന്‍ ധാരാളം അടങ്ങിയതിനാല്‍ മുട്ടയുടെ വെള്ള പേശിവളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച ഭക്ഷണമാണ്. പേശികളെ ശക്തപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ക്ഷീണമകറ്റാനും മുട്ടയുടെ വെള്ള പതിവായി കഴിക്കാം
അമിതഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
കൊഴുപ്പും കാലറിയും കുറഞ്ഞതും പോഷകസമ്പന്നവുമായതിനാല്‍ മുട്ടയുടെ വെള്ള വിശപ്പു ശമിപ്പിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.
എല്ലുകള്‍ക്കു കരുത്തു നല്‍കുന്നു
എല്ലുകള്‍ക്കു പൊട്ടലുണ്ടാകുന്നതുംതടയാനും ഓസ്റ്റിയോപോറോസിസും തടയാനും എല്ലുകളെ ശക്തിപ്പെടുത്താനും മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം സഹായിക്കുന്നു..