തിരുവനന്തപുരം: ജി.എന്‍പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)യുടെ അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ ക്രിമിനല്‍ക്കേസ് എടുത്തേക്കും. സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് തീരുമാനം.
കഴിഞ്ഞ ദിവസം അജിത്കുമാറിന്റെ നേമത്തെ വീട്ടില്‍ എക്സൈ് സംഘം നടത്തിയ റെയ്ഡില്‍ മദ്യവും ഭക്ഷണവും വില്‍ക്കാന്‍ ഉപയോഗിച്ച കൂപ്പണുകളും പ്രിന്ററുകളും പിടിച്ചെുത്തിരുന്നു. അജിത്കുമാറും വിനീതയും ഒളിവിലാണ്. ജി.എന്‍.പി.സി എന്ന ഗ്രൂപ്പിന് 36 അഡ്മിന്‍മാര്‍ ഉള്ളതായി എക്സൈസ് കണ്ടെത്തിയിരുന്നു.
1400 രൂപയുടെ കൂപ്പണ്‍ തങ്ങളില്‍ നിന്നും വാങ്ങുന്നവര്‍ക്ക് ബ്രാന്‍ഡിന്റെ മദ്യവും ഭക്ഷണവും ബാര്‍ ഹോട്ടലുകളില്‍ നിന്നും കഴിക്കാമെന്നും പ്രലോഭിപ്പിച്ചായിരുന്നു അജതിന്റെ പദ്ധതി. ബാര്‍ഹോട്ടല്‍ ഉടമകളുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലമായി അജിത്കുമാര്‍ ഈ ബിസ്സിനസ്സ് നടത്തി വന്നിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജില്‍ 18 ലക്ഷം അംഗങ്ങളുണ്ടെന്ന് വിലപേശിയാണ് ഇയാള്‍ ബാര്‍ ഉടമകളുമായി ബിസിനസ്സ് ബന്ധം സ്ഥാപിച്ചതെന്നാണ് എക്സൈസ് കണ്ടെത്തല്‍.