രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു സാധ്യതാപട്ടികയില്‍ മുന്‍ഗണന. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. ജൂണ്‍ 21നാണു തിരഞ്ഞെടുപ്പ്. അതേസമയം, പാര്‍ട്ടി നേതൃനിരയിലെ പ്രമുഖര്‍ക്കൊപ്പം ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെയും സിപിഎം പരിഗണിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7