ജിയോ 5ജിയിലേക്ക്? ബോണ്ട് വില്‍പ്പനയിലൂടെ കമ്പനി സമാഹരിക്കാനൊരുങ്ങുന്നത് 20,000 കോടി രൂപ!!!

ആകര്‍ഷകമായ ഓഫറുകളുമായി വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ പുതിയ ചുവട് വെപ്പിലേക്കെന്ന് സൂചന. മറ്റു കണക്ഷനുകളില്‍ 4ജി പോലും ശരിയായി കിട്ടാത്ത സാഹചര്യത്തില്‍ ജിയോ 5ജിയിലേക്ക് ചുവടു വെയ്ക്കുന്നു എന്ന സൂചനയിലേക്കാണ് പുതിയ നീക്കങ്ങള്‍ വിരള്‍ ചൂണ്ടുന്നത്. ഇതിന്റെ ഭാഗമായി ബോണ്ട് വില്‍പ്പനയിലൂടെ 20,000 കോടി സമാഹരിക്കാനുള്ള നീക്കത്തിലാണ് ജിയോ.

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനം എന്നതിലൂടെയാണ് ടെലികോം വിപണിയില്‍ ജിയോയുടെ സ്ഥാനം ഉറപ്പിച്ചത്. ഇത്തരത്തില്‍ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ നല്ല തുക തന്നെ ഇറക്കേണ്ട അവസ്ഥയാണ് ജിയോയ്ക്ക് ഉള്ളത്. വരിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നെറ്റ് വര്‍ക്ക് വേഗത കുറഞ്ഞു എന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ കൂടുതല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ അധികൃതര്‍ ഉറപ്പ് നല്‍കി കഴിഞ്ഞു.

അതേസമയം, ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് സേവനങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു. നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ള ഉപയോക്താക്കള്‍ക്കാണ് പുതിയ സേവനം ലഭ്യമാകുക. ഇവര്‍ പുതിയ സേവനങ്ങള്‍ക്ക് അധിക പണം നല്‍കേണ്ടതില്ല.

ജിയോ പ്രൈം സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 99 രൂപ മുടക്കി അതിന് അംഗത്വം എടുക്കാവുന്നതാണ്. പ്രൈം അംഗത്വത്തിന് കീഴില്‍ പുതിയ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. കടം വീട്ടാനും സ്പെക്ട്രം ഫീസ് ബാധ്യത തീര്‍ക്കാനുമായി 16,500 കോടി രൂപ സമാഹരിക്കാന്‍ എയര്‍ടെലും തീരുമാനിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7