പേടിപ്പിക്കാന്‍ മംമ്ത മോഹന്‍ദാസ് എത്തുന്നു, നീലിയായി…..

കൊച്ചി: അല്‍ത്താഫ് റഹ്മാന്‍ സംവിധായകനാകുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് നായികയാകുന്നു. ചിത്രത്തില്‍ അനൂപ് മേനോനാണ് മംമ്തയുടെ നായക വേഷത്തിലെത്തുന്നത്. നീലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തൃശൂരില്‍ ഷൂട്ടിങ് തുടങ്ങി.

ഹൊറര്‍ കോമഡിയായി ഒരുക്കുന്ന ചിത്രം സ്ത്രീപക്ഷത്ത് നില്‍ക്കുന്നതാണെന്നാണ് സൂചന. റിയാസ് മാരത്തും മുനീര്‍ മുഹമ്മദുണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സണ്‍ ആഡ്സ് ആന്‍ഡ് ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും.

ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7