തിരുവനന്തപുരം: ആഗോള വിപണിയിലെ രാഷ്ട്രീയ അസ്ഥിരതകൾ സ്വർണ്ണവിപണിയെ വട്ടംകറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിലയിടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു പവന് 392 രൂപയും വർദ്ധിച്ചു. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് സ്വർണ്ണം ഒരു പവന് 1,22,272 രൂപയാണ് ഇന്നത്തെ വില.
സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
















































