BREAKING NEWS

“ദേശീയപതാക ആർക്കൊക്കെ ഉയർത്താം, ആർക്കൊക്കെ ഉയർത്താൻ പാടില്ല എന്ന് ഡൽഹി പോലീസ് എങ്ങനെ തീരുമാനിക്കും?. ഇനി അതിനും ആളുകൾ പോലീസിന്റെ അനുമതി തേടേണ്ടി വരുമോ? പ്രതിഷേധങ്ങളെ സർക്കാർ എന്തുകൊണ്ട് ഭയക്കുന്നു?” – അഭിജിത് ദീപ്‌കെ

· · 1 min read
Share: Copied!

 

ന്യൂഡൽഹി: പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ ഭയക്കുന്നത് എന്തിനാണെന്ന് ചോദിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ നിരന്തരം പോലീസ് നിരീക്ഷിക്കുന്നുവെന്നും പ്രതിഷേധ വേദികൾ അടച്ചുപൂട്ടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദേശീയപതാക ഉയർത്തിയതിന്റെ പേരിൽ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയെയും ദീപ്‌കെ ചോദ്യം ചെയ്തു.

ദേശീയപതാക ഉയർത്തിയതിനാണ് സൗരവിനെയും അശുതോഷിനെയും പോലീസ് അറസ്റ്റ് ചെയ്തതെന്നും അവർ ചെയ്ത കുറ്റമെന്താണെന്നും ദീപ്‌കെ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ദേശീയപതാക ഉയർത്താൻ ആർക്കാണ് അനുമതിയുള്ളതെന്നും ആർക്കാണ് വിലക്കെന്നും തീരുമാനിക്കാൻ ഡൽഹി പോലീസിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ദേശീയപതാക ഉയർത്താൻ പോലും പൗരന്മാർ പോലീസിന്റെ അനുമതി തേടേണ്ട സാഹചര്യമാണോ രാജ്യത്തുള്ളതെന്നും ദീപ്‌കെ ചോദിച്ചു.

വെള്ളിയാഴ്ച നടത്താൻ സി.ജെ.പി. പ്രഖ്യാപിച്ച തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നിർദേശങ്ങൾ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിമർശനം. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ചെറിയ സംഘത്തിന് ദേശീയപതാകയുമായി പ്രവേശിക്കാൻ അനുമതിയുണ്ടെന്നും പൊതുജനങ്ങൾ എത്തരുതെന്നുമാണ് പോലീസ് നിർദേശമെന്ന് ദീപ്‌കെ ചൂണ്ടിക്കാട്ടി. ഒക്ടോബർ 16, 17 തീയതികളിൽ സെൻട്രൽ പാർക്ക് അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.

പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് സി.ജെ.പി. തിരംഗ മാർച്ച് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 16-ന് വൈകീട്ട് അഞ്ചിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുചേർന്ന് ദേശീയപതാകയേന്തി പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം.

ഡൽഹിയിലെത്താൻ കഴിയാത്തവർ സ്വന്തം നഗരങ്ങളിലും തിരംഗ മാർച്ച് സംഘടിപ്പിക്കണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. ‘ലെഹ്‌രാ ദോ തിരംഗ’ (പാറിപ്പറക്കട്ടെ ത്രിവർണപതാക) എന്നാണ് പ്രതിഷേധ കാമ്പയിന് നൽകിയിരിക്കുന്ന പേര്.

 

BREAKING NEWS
കാട്ടുപോത്തിനെ വേട്ടയാടി വെടിവച്ചു കൊന്നു, ഇറച്ചി തമിഴ്നാട്ടിലേക്കു കടത്തി- കായികാധ്യാപകൻ അറസ്റ്റിൽ!! പിടിയിലായത് കേരള- തമിഴ്‌നാട് അതിർത്തികളിലെ റിസോർട്ടുകളിലേക്ക് ഇറച്ചിയെത്തിക്കുന്ന നായാട്ട് സംഘങ്ങളിലെ പ്രധാനി
16 Oct 2026
BREAKING NEWS
യെമനിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; പ്രധാനമന്ത്രിയുടെ 2 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു; 16 പേർക്ക് പരിക്ക്
16 Oct 2026
BREAKING NEWS
’30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും’; ഡൽഹിയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കൂറ്റൻ കോലങ്ങൾക്കൊപ്പമാണ് കത്തിക്കുക; രാഷ്ട്രീയമല്ല, ശുചിത്വസന്ദേശമെന്ന് ബിജെപി
16 Oct 2026
BREAKING NEWS
‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ ; ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്: കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ്; വെട്ടിലായി കോൺഗ്രസ്; ‘അനുമതി തേടാതെ പലതും പ്രചരിപ്പിക്കുന്നു; ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും ‘
16 Oct 2026