കൊച്ചി: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായ പിവി അൻവറിനെതിരെ കടുത്ത വിമർശനവുമായി ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂൽ കോൺഗ്രസ് അൻവറിൻറെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡൻറ് സി ജി ഉണ്ണി തുറന്നടിച്ചു. തൃണമൂൽ കോൺഗ്രസിനെ അൻവർ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങൾ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു.
ഇല്ലാ കഥകൾ പറഞ്ഞ് ആളാവാനാണ് അൻവറിൻറെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ പിവി അൻവറിന് ആരും അധികാരം കൊടുത്തിട്ടില്ല. അൻവറിന് നൽകിയ കൺവീനർ പോസ്റ്റ് താത്കാലികം മാത്രമാണ്. അൻവറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും സിജി ഉണ്ണി പറഞ്ഞു.
തന്റെ മുൻകാല ചെയ്തികളിൽ നടപടിയുണ്ടാകുമ്പോൾ അത് മുസ്ലിം വികാരം ഉണർത്താൻ വേണ്ടിയാണ് അൻവറിൻറെ ശ്രമം. മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അൻവർ അതിനെ ചിത്രീകരിക്കുന്നത്. ഒരു മതേതര പ്രസ്ഥാനമായ തൃണമൂൽ കോൺഗ്രസിൽ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അൻവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.
അൻവർ നടത്തുന്ന ഇത്തരം കഥകൾ ടിഎംസിയിൽ വിലപ്പോവില്ല. എംഎൽഎ സ്ഥാനം രാജിവച്ചപ്പോൾ നൽകിയ താത്കാലിക പോസ്റ്റ് മാത്രമാണ് കൺവീനർ സ്ഥാനമെന്നും ടിഎംസി അൻവറിൻറെ തറവാട്ടു സ്വത്തല്ലെന്നും അത് അൻവർ മനസിലാക്കണമെന്നും സിജി ഉണ്ണി പറഞ്ഞു
തൽക്കാലം ആ വീട്ടിലേക്കില്ല, കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാൻ ഇനി ഫോർച്യൂൺ ഹൈറ്റ്സ് വീട്ടിൽ? വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേത്