BREAKING NEWS

ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് നാളെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്.

നിതയും മുകേഷ് അംബാനിയും സ്ഥാനാരോഹണത്തിന് മുന്നോടിയായി  ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാകട്ടെയെന്നും രണ്ട് രാഷ്ട്രങ്ങൾക്കും ലോകത്തിനും അഭൂതപൂർവമായ പുരോഗതിക്കും സഹകരണത്തിനും വഴിയൊരുക്കുന്ന നേതൃപദവി അദ്ദേഹത്തിന് ഉണ്ടാകുമെന്നാണ്  ശുഭാപ്തിവിശ്വാസമെന്നും അവർ ആശംസിച്ചു.

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നതോടനുബന്ധിച്ച് നടക്കുന്ന ‘കാന്‍ഡില്‍ലൈറ്റ് ഡിന്നറി’ല്‍ പ്രത്യേക ക്ഷണിതാക്കളായ 100 പേരാണ് പങ്കെടുക്കുന്നത്. മുകേഷ് അംബാനിക്ക് പുറമെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് അടക്കമുള്ള പ്രമുഖരും വിരുന്നിലേക്ക് എത്തിയിട്ടുണ്ട്.

സ്ഥാനാരോഹണത്തിന്റെ ഭാഗമായി നിരവധി പ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇത്തരത്തിലാണ് മുകേഷ് അംബാനിയുമായും നിതയുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി മുകേഷ് അംബാനിയുമായുള്ള കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

 

Also Read- പരിചയപ്പെട്ടത് കോവിഡ് കാലത്ത്… വരുമാനത്തിലേറിയ പങ്കും വിവാഹിതയായ കാമുകിക്കായി ചിലവാക്കി, കുവൈറ്റിലുള്ള ജോലിയുപേക്ഷിച്ചു, വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകി, തന്നെ അവ​ഗണിച്ച യുവതിയേയും മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തി, അന്വേഷണം വഴി തെറ്റിക്കാൻ ശ്രമം- യുവാവ് അറസ്റ്റിൽ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026