വാഷിങ്ടൻ: യുഎസ് പ്രസിഡന്റായി ഡൊണാൽഡ് ട്രംപ് ചുമതലയേറ്റതിന്റെ പിന്നാലെ കടുത്ത ഉത്തരവുകൾ ഒന്നിനു പിന്നലെ ഒന്നായി പുറത്തിറക്കിത്തുടങ്ങി. ഇതിന്റെ ഭാഗമിയ ലോകാരോഗ്യസംഘടനയിൽനിന്നും പാരിസ് ഉടമ്പടിയിൽനിന്നും യുഎസ് പിൻമാറി. ആദ്യ പ്രസംഗത്തിൽ തന്നെ, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻ– മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ്, പാനമ കനാലിൻറെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്ക്കു മുന്നറിയിപ്പ് നൽകിയിരുന്നു.
മാത്രമല്ല നേരത്തെ പറഞ്ഞതുപോലെ ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പ്രാബല്യത്തിലായി. ബൈഡൻറെ കാലത്ത് എൽജിബിടിക്യു വിഭാഗങ്ങളോടുള്ള തുറന്ന സമീപനങ്ങളെ തള്ളിയ ട്രംപ്, അമേരിക്കയിൽ ആണും പെണ്ണും എന്നിങ്ങനെ രണ്ടു വർഗം മാത്രമേയുള്ളൂവെന്നു വ്യക്തമാക്കി.
കൂടാതെ ക്യൂബയെ ഭീകരരാഷ്ട്രപദവിയിൽനിന്നു പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. അതേസമയം, യുഎസിൽ നിരോധനം ഏർപ്പെടുത്തിയ ടിക്ടോക്കിനു നിയമപരമായി പ്രവർത്തിക്കാൻ ട്രംപ് 75 ദിവസത്തെ സാവകാശം അനുവദിച്ചു. ടിക്ടോക് ഏറ്റെടുക്കാൻ അമേരിക്കയിൽനിന്ന് ഉടമസ്ഥനെ കണ്ടെത്തണമെന്നാണു നിർദേശം. ചൈനയുടെ ഉടമസ്ഥതയിൽനിന്നു മാറിയാൽ നിരോധനം പിൻവലിക്കുമെന്നും ട്രംപ് അറിയിച്ചു.
അമേരിക്കയുടെ സുവർണകാലഘട്ടം തുടങ്ങിയെന്നാണ് സത്യപ്രതിജ്ഞയ്ക്കു പിന്നാലെയുള്ള പ്രസംഗത്തിൽ ട്രംപ് പറഞ്ഞത്. അമേരിക്കയെ കൂടുതൽ മഹത്തരമാക്കും, നീതിപൂർവമായ ഭരണം നടപ്പാക്കുമെന്നും ട്രംപ് കാപിറ്റോളിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ വിമോചനദിനമാണിതെന്ന് പ്രഖ്യാപിച്ച ട്രംപ് ബൈഡൻ ഭരണത്തെയും ശക്തമായി വിമർശിച്ചു.
തൽക്കാലം ആ വീട്ടിലേക്കില്ല, കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലിഖാൻ ഇനി ഫോർച്യൂൺ ഹൈറ്റ്സ് വീട്ടിൽ? വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേത്
അതേസമയം അധികാരമേൽക്കുന്നതിന് തൊട്ടുമുൻപായി സ്വന്തം ക്രിപ്റ്റോ ടോക്കൺ പുറത്തിറക്കിയത് ഏവരേയുംഞെട്ടിച്ചു. ട്രംപിൻറെ ആസ്തിയുടെ വലിയൊരു ഭാഗം മീംകോയിനായ $TRUMP ലൂടെയാണ്. പ്രസിഡൻറായി ചുതമലയേൽക്കുന്നതിന് മുൻപ് വെള്ളിയാഴ്ചയാണ് ട്രംപ് $TRUMP എന്ന പേരിൽ ക്രിപ്റ്റോ ടോക്കൺ അവതരിപ്പിച്ചത്. തിങ്കളാഴ്ച ട്രംപ് അധികാരമേറ്റതോടെ ട്രംപ് മീം കോയിനിൻറെ വിപണി മൂല്യം 10 ബില്യൺ ഡോളറിലധികമായാണ് വർധിച്ചത്. ഞായറാഴ്ച 10 ഡോളറിന് താഴെയായിരുന്ന കോയിൻറെ മൂല്യം 74.59 ഡോളറിലേക്കാണ് തിങ്കളാഴ്ച കുതിച്ചത്. 1,09,071 ഡോളറിലേക്ക് ഉയർന്ന് ബിറ്റ്കോയിൻ പുതിയ ഉയരം കുറിച്ചു.