Tag: vava suresh

വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില ഗുരുതരം

കോട്ടയം: പാമ്പ് പിടിത്തത്തിനിടെ വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു. വൈകുന്നേരം നാലരയോടെ കോട്ടയം കുറിച്ചിക്ക് സമീപം മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

പാമ്പു പിടിക്കാനും ഇനി ലൈസന്‍സ് വേണം

കൊച്ചി : പാമ്പുപിടിത്തക്കാര്‍ക്കു വനംവകുപ്പ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതാണു പ്രോട്ടോക്കോള്‍. പിടിക്കാനുള്ള സാഹചര്യം, പിടിച്ചാല്‍ കൈവശം സൂക്ഷിക്കാനുള്ള കായളവ്, ഫോറസ്റ്റ് ഓഫീസറെ അറിയിക്കാനുള്ള സമയപരിധി, രജിസ്റ്റര്‍ സൂക്ഷിക്കല്‍, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയവ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുമെന്നു അധികൃതര്‍ പറഞ്ഞു....

സൂരജ് ഉറക്കഗുളിക വാങ്ങിയതിന് തെളിവുകള്‍; ഉത്രയുടെ പേരിലുള്ള എല്‍ഐസി പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം, വാവാ സുരേഷിന്റെ മൊഴിയെടുത്തു

കൊട്ടാരക്കര : ഉത്രയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. അടൂരിലെ മരുന്നുകടയില്‍ നിന്നു വാങ്ങിയ ഉറക്കഗുളികകളുടെ ബാച്ച് നമ്പര്‍ തന്നെ സൂരജിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്ത ഒഴിഞ്ഞ സ്ട്രിപ്പുകളില്‍ നിന്നു ലഭിച്ചു. പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് ഉറക്കഗുളിക...

ഉത്ര കൊലപാതക കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചു

ഉത്ര കൊലപാതക കേസില്‍ വാവ സുരേഷിനെ സാക്ഷിയാക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിക്കുന്നു. ശാസ്ത്രീയമായ നിലയില്‍ വൈദഗ്ധ്യമുള്ള ഫോറന്‍സിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. വാവ സുരേഷില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കാനുള്ള നീക്കം അവസാനിപ്പിക്കുകയാണ് പൊലീസ്. എന്നാല്‍...

ആരോഗ്യ മന്ത്രി ഇടപെട്ടു ; വാവ സുരേഷിന് സൗജന്യ ചികിത്സ

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ വാവ സുരേഷ് സുഖം പ്രാപിക്കുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാവ‌ സുരേഷിനെ ഉടൻ പ്രത്യേക വാർഡിലേക്ക് മാറ്റും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. വാവ സുരേഷിനു സൗജന്യ ചികിത്സ നൽകാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ...
Advertismentspot_img

Most Popular