Tag: varappuzha
വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്. സിഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കൈക്കൂലി വാങ്ങിയത്.
കേസില്‍ പ്രതിയായ എസ്‌ഐ ജി.എസ്.ദീപക്കിനെതിരെ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രംഗത്തെത്തിയിരുന്നു. എസ്‌ഐ പ്രതികളെ...
ശ്രീജിത്തിനെ സി.പി.ഐ.എം കുടിക്കിയതാണെന്ന് അമ്മ; ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെയും പ്രതിചേര്‍ക്കണമെന്ന് ശ്രീജിത്തിന്റെ ഭാര്യ
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ സിപിഐഎം ഗൂഢാലോചന നടത്തി കുടുക്കിയതാണെന്ന് അമ്മ ശ്യാമള. സിപിഐഎം നേതാവ് പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹത്തിന്റെറ നേതൃത്വത്തിലാണ് പ്രതിപട്ടിക തയ്യാറാക്കിയതെന്നും ശ്യാമള ആരോപിച്ചു.
അതേസമയം, കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന്...
പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനും!!! ശ്രീജിത്തിന്റെ കുടുംബത്തിന് പോലീസിന്റെ ഭീഷണിക്കത്ത്
വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനുമെന്നാണ് കത്തിലെ ഭീഷണി.
തിരുവനന്തപുരം...
വരാപ്പുഴ കസ്റ്റഡി മരണം: പൊലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ല; സി.ബി.ഐ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില...
ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എം കള്ളമൊഴി പറയിപ്പിച്ചെന്ന് സാക്ഷിയുടെ മകന്റെ വെളിപ്പെടുത്തല്‍!!!
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്റെ വെളിപ്പെടുത്തല്‍. സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വച്ചാണ് സമ്മര്‍ദ്ദമുണ്ടായതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പരമേശ്വരന്‍ തന്നെ രണ്ട് തവണ മൊഴി...
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് ലഭിക്കും; പ്രത്യേക അന്വേഷണ സംഘം പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ സര്‍ജനോട് വിവരങ്ങള്‍ ചോദിച്ചറിയും
കൊച്ചി: വരാപ്പുഴ യുവാവിന്റെ കസ്റ്റഡിമരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് പൊലീസിന് ലഭിക്കും. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിയോഗിച്ച ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണനടപടി തുടങ്ങും.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ തന്നെ അന്വേഷണം തുടങ്ങാനാണ് പ്രത്യേക അന്വേഷണസംഘത്തിന്...
വരാപ്പുഴ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്ന് ഡി.ജി.പി
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ട. എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ബെഹ്റ പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ്...