Tag: vanitha mathil

കോഴിക്കോട്, ഇടുക്കി ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി; മലപ്പുറത്ത് നേരത്തെ വിടാം; വനിതാ മതില്‍ ക്രമീകരണങ്ങള്‍ ഇങ്ങനെ

കോഴിക്കോട്/ ഇടുക്കി/ തിരുവനന്തപുരം: വനിതാ മതില്‍ സംഘടിപ്പിക്കുന്നതിനാല്‍ ഗതാഗത തടസം ഒഴിവാക്കാന്‍ കോഴിക്കോട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കു ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്ന് ഡിഡിഇ ഇ.കെ.സുരേഷ് കുമാര്‍ അറിയിച്ചു. ആദ്യം മുഴുവന്‍ ദിവസ അവധി...

വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാന്‍: ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; പിന്തുണയുമായി സുഹാസിനി

കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ എത്തുന്നു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനിയാണ് എത്തിയിരിക്കുന്നത്. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉച്ചയ്ക്ക് ശേഷം മാത്രം

കോഴിക്കോട്: ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയിലെ ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് നാള അവധി പ്രഖ്യപിച്ചത് തിരുത്തി. ഉച്ചയ്ക്ക് ശേഷം മാത്രമായിരിക്കും അവധി. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ മുന്‍ നിര്‍ത്തിയാണ് കോഴിക്കോട്ടെ സ്‌കൂളുകള്‍ക്ക് മുഴുവന്‍ദിന അവധി നല്‍കിയത്. എന്നാല്‍ പിന്നീട്...

വനിതാ മതിലില്‍ അണിചേരാന്‍ ഗൗരിയമ്മയും

ആലപ്പുഴ: വനിതാമതിലിനു പിന്തുണയുമായി കെ.ആര്‍. ഗൗരിയമ്മ. നാളെ നടക്കുന്ന വനിതാ മതിലില്‍ ഗൗരിയമ്മ ആലപ്പുഴയില്‍ അണിചേരും. മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണു ഗൗരിയമ്മയെ ക്ഷണിച്ചത്. സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്നു ഗൗരിയമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണു താന്‍ വന്നതെന്ന ആമുഖത്തോടെയാണു മന്ത്രി ജി. സുധാകരന്‍...

സ്വയം ബോധ്യമുള്ള വനിതകള്‍മാത്രം പങ്കെടുത്താല്‍ മതി; വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും കോടിയേരി

തിരുവനന്തപുരം: വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാരിന്റെ പിന്തണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വനിതാ മതിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ. സര്‍ക്കാരിന്റെ...

സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു; അതുകൊണ്ട് തന്നെ വനിതാ മതില്‍ അനിവാര്യമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിധി തന്നെയാണ് വനിതാ മതിലിന് പ്രേരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രചരണത്തിനെതിരായാണ് വനിതാ മതിലെന്ന് ആശയം ഉരുത്തിരിഞ്ഞത്. ശബരിമല വിധിക്കെതിരായി നവോത്ഥാന പാരമ്പര്യം തകര്‍ക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി...

വനിതാ മതില്‍ ലോക റെക്കാര്‍ഡിലേക്ക്..!!

കൊച്ചി: ജനുവരി ഒന്നിന് കേരളത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഫോറം തുടങ്ങി. ഇതിനുവേണ്ട രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിനായി ഫോറം ജൂറി അംഗങ്ങളെ നിയോഗിച്ചു. യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം ജൂറി ചെയര്‍മാന്‍ ഡോ. സുനില്‍ ജോസഫ്...

വനിതാ മതില്‍ വര്‍ഗീയ മതിലാണ്..!!! വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍; ഇത്തവണ മലപ്പുറത്ത്

നിലമ്പൂര്‍: വനിതാ മതിലിനെതിരെ വീണ്ടും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു. വഴിക്കടവിന് സമീപം മഞ്ചക്കോട്...
Advertismentspot_img

Most Popular