Tag: vadakara

കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പലപേരുകള്‍ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് കെ.മുരളീധരനിലേക്ക് ചര്‍ച്ചയെത്തിയത്. ഉമ്മന്‍ ചാണ്ടി അല്‍പസമയം മുമ്പാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് മുരളീധരന്‍ സമ്മതം അറിയിച്ചതായി ധരിപ്പിച്ചത്. അതോടെ വളരെപ്പെട്ടെന്ന് മുരളീധരനിലേക്ക്...

വടകരയില്‍ കെ. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ഥി ? മത്സരിക്കില്ലെന്ന് ഉറച്ച് മുല്ലപ്പള്ളി

കണ്ണൂര്‍ : സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മത്സരിച്ച കെ പ്രവീണ്‍കുമാര്‍ വടകരയില്‍ പി ജയരാജന് എതിരാളിയായേക്കും. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന ആകാംഷ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കെ പ്രവീണ്‍കുമാറിന്റെ പേരാണ് ഏറ്റവും...

ജയരാജനെയും തരൂരിനെയും ജയിപ്പിക്കാന്‍ കേരളത്തില്‍ ‘കോ-മ’ സഖ്യമെന്ന് ബിജെപി

കോഴിക്കോട്: കേരളത്തില്‍ കോണ്‍ഗ്രസ്സ് മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്ന് ബിജെപി. വടകരയില്‍ ദുര്‍ബ്ബലനായ പ്രവീണ്‍ കുമാറിനെ സ്ഥാനാര്‍ഥിയാക്കി ജയരാജനെയും ശശി തരൂരിനെയും ജയിപ്പിക്കുക എന്ന പുതിയ 'കോമ' തന്ത്രത്തിന് അണിയറയില്‍ ധാരണയായതായി ബിജെപി ആരോപിച്ചു. കുമ്മനത്തെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസ്സ് -സി.പി.എം അജണ്ടയാണ്. ഏറ്റവും ഒടുവിലെ ചാനല്‍ സര്‍വ്വേയിലും...

യുഡിഎഫിന് പൂര്‍ണ പിന്തുണ; വടകരയില്‍ മത്സരിക്കാനില്ല; ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്ന് ആര്‍എംപി

വടകര: വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്നും വടകര സീറ്റില്‍ മത്സരിക്കാനില്ലെന്നും ആര്‍എംപി നേതൃത്വം. വടകരയില്‍ പി ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെകെ രമയും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ്...

പിജെയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് പേരാമ്പ്രയിലെ സുഭിക്ഷ സ്ത്രീ തൊഴിലാളികള്‍

വടകര: പൊള്ളുന്ന വേനല്‍ ചൂടിനെ പോലും അവഗണിച്ച് നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തുന്നത്. സ്ഥാനാര്‍ത്ഥിക്ക് കെട്ടി വെക്കാനുള്ള തുക പേരാമ്പ്രയിലെ സുഭിക്ഷ ജീവനക്കാര്‍ നല്‍കി. പി ജയരാജന് ആവേശകരമായ വരവേല്‍പ്പാണ് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. ചുട്ടുപൊട്ടുന്ന കൊടും ചൂടിനെ പോലും അവഗണിച്ച് പ്രിയ നേതാവിനെ...

കോടിയേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

വടകര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിന്റെ പിന്നില്‍ സ്വകാര്യ ബസ്സിടിച്ചു. കാറിന്റെ പിന്‍വശം തകര്‍ന്നു. വടകര ചോറോട് മേല്‍പ്പാലത്തിനടുത്ത് ഉച്ചയ്ക്കാണു സംഭവം. ആര്‍ക്കും പരുക്കില്ല. തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന ബസ്സാണ് ഇടിച്ചത്. കോടിയേരി പിന്നീടു മറ്റൊരു കാറില്‍ വടകരയ്ക്കു പോയി.

വടകരയില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍!!!

കോഴിക്കോട്: വടകരയില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ രാജീവനെയാണ് ബാങ്കിന് സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശരീരത്തില്‍...

വടകര മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി പിടിയില്‍; ഹാര്‍ഡ് ഡിസ്‌കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നഗ്നചിത്രങ്ങള്‍!!!

കോഴിക്കോട്: വടകര മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയില്‍. ഇടുക്കിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സ്റ്റുഡിയോ ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് കേസ്. ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍...
Advertismentspot_img

Most Popular