Tag: trump

കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; വാദം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി വിദേശകാര്യമന്ത്രാലയം. വൈറ്റ് ഹൗസില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്രകടനമുണ്ടായത്. അതേസമയം, ട്രംപിന്റെ അവകാശവാദം...

ഇന്ത്യ ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ: ട്രംപ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ എന്ന ഉറച്ച നിലപാടുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ്...

റഷ്യയുമായി കരാര്‍: ഇന്ത്യയ്ക്ക് താക്കീതുമായി ട്രംപ്; അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ

വാഷിങ്ടന്‍: അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായി എസ്400 കരാര്‍ ഒപ്പിട്ടതിനാലാണ് ഇന്ത്യയ്ക്കു താക്കീതുമായി ട്രംപ് എത്തിയിരിക്കുന്നത്. യുഎസിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ചുമത്തുന്ന കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) നിയമം സംബന്ധിച്ച...

ചൈനയ്‌ക്കെതിരേ ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്; ഇറക്കുമതിക്ക് 10 ശതമാനം നികുതി; ഐഫോണിനെ ഒഴിവാക്കി

വാഷിങ്ടണ്‍: ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധ ഭീഷണി മുഴക്കി മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള ഇരുപതിനായിരം കോടി ഡോളറിന്റെ ഇറക്കുമതിക്ക് അമേരിക്ക പത്തുശതമാനം നികുതി ഏര്‍പ്പെടുത്തി. ആപ്പിളിന്റെയും ഫിറ്റ്ബിറ്റിന്റെയും സ്മാര്‍ട് വാച്ചുകള്‍, സൈക്കിള്‍ ഹെല്‍മെറ്റുകള്‍, ബേബി കാര്‍ സീറ്റുകള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി....

വീണ്ടും ഭീഷണിയുമായി ട്രംപ്; ലോക വ്യാപാര സംഘടനയില്‍നിന്ന് പിന്‍വാങ്ങും

വാഷിംഗ്ടണ്‍: ലോക വിപണിയില്‍ തിരിച്ചടി നേരിടുന്ന അമേരിക്ക പുതിയ ഭീഷണിയുമായി രംഘത്ത്. ലോകവ്യാപാര സംഘടനയില്‍ (WTO) നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ആഗോളവിപണിയില്‍ അമേരിക്ക തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍...

യുഎസ്- ഇറാന്‍ യുദ്ധത്തിന് സാധ്യത

വാഷിങ്ടണ്‍: യു.എസും ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കംകൂട്ടി ഇരുരാജ്യങ്ങളുടെയും മേധാവിമാര്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായി. ഇറാന്‍ ഇനിയും യു.എസിനെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ട്വിറ്ററി'ല്‍ പറഞ്ഞു. ടെഹ്‌റാനുനേരെയുള്ള ട്രംപിന്റെ പ്രതികാരനടപടികളുമായി മുന്നോട്ടുപോകരുതെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍...

ട്രംപിനും മക്കള്‍ക്കുമെതിരേ കേസെടുത്തു; നിയമങ്ങള്‍ വളച്ചൊടിച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്നദ്ധസംഘടനയായ ട്രംപ് ഫൗണ്ടേഷനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണു ട്രംപ്, മക്കളായ ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക എന്നിവര്‍ക്കെതിര കേസെടുത്തത്. ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും 2016ലെ...

ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച; ട്രംപും ഉന്നും കണ്ടുമുട്ടി; ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ്, ഒട്ടേറെ തടസങ്ങള്‍ മറികടന്നാണ് ഇവിടെയെത്തിയതെന്ന് ഉന്‍

സിംഗപ്പൂര്‍: ഒടുവില്‍ ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷിയായി. പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്തും അഭിവാദ്യം ചെയ്തുമാണ് ഇരുവരും കണ്ടുമുട്ടിയത്. യസെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ്...
Advertismentspot_img

Most Popular