Tag: trump

പകര്‍ച്ചവ്യാധിയെപ്പറ്റി 2016 ല്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: ബില്‍ ഗേറ്റ്‌സ്

ഭാവിയിൽ ഉണ്ടാവാനിരിക്കുന്ന പകർച്ചാവ്യാധിയുടെ അപകടങ്ങളെ കുറിച്ച് 2016 ലെ പ്രസിഡന്റ് തിരഞ്ഞെടപ്പിൽ വിജയിച്ച് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിനോട് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന്‌ ബില്‍ ഗേറ്റ്‌സ്. എന്നാൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരങ്ങൾ നടത്താതിരുന്നതിൽ കുറ്റബോധം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലും, അമേരിക്കയിലും ലോകമെമ്പാടും താൻ...

കിങ് ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന വാര്‍ത്ത തെറ്റാണെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഗരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ പതിവ് 'ശത്രുവായ' സി.എന്‍.എന്‍. ചാനലിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'തെറ്റായ റിപ്പോര്‍ട്ടാണ്...

അമേരിക്ക സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിയേക്കും

വാഷിങ്ടന്‍: ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്താനുള്ള സാധ്യത പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ കീഴിലുള്ള ഇറക്കുമതി തടയാന്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം എണ്ണയുണ്ടെന്നും അതിനാല്‍ ഇക്കാര്യം...

കോവിഡ് മരണം ഒന്നര ലക്ഷത്തിലേക്ക്; യുഎസില്‍ മാത്രം 34,617; ട്രംപിനെതിരേ വിമര്‍ശനം

തുടര്‍ച്ചയായ രണ്ടാം ദിവസവും 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 2,000 കടന്നതോടെ യുഎസില്‍ ആകെ മരണം 34,617 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 2,174 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. പുതിയതായി 29,567 കേസുകള്‍ കൂടി രേഖപ്പെടുത്തിയതോടെ യുഎസില്‍ രോഗബാധിതര്‍ 6,77,570 ആയി. എന്നാല്‍...

ഇന്ത്യ മരുന്ന് കൊടുത്തു; അമേരിക്ക് ആയുധങ്ങള്‍ തരുന്നു; 1200 കോടിയുടെ ആയുധക്കരാറിന് അംഗീകാരം

കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന ഇന്ത്യ നല്‍കിയതിന് പിന്നാലെ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹാര്‍പൂണ്‍ ബ്ലോക്ക്2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം...

മോദി മികച്ച നായകന്‍; മഹാനായ മനുഷ്യന്‍; വാനോളം പുകഴ്ത്തി ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ്...

മരുന്ന് നല്‍കണമെന്ന് മോദിയോട്..; ഇന്ത്യയുടെ സഹായം തേടി ട്രംപ്; മുഴുവന്‍ കരുത്തും അണിനിരത്തുമെന്ന് മോദി

വാഷിങ്ടന്‍ : കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു. 'മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിന്‍ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും'–...

ഞാൻ ഒരിക്കലും മാസ്ക് ധരിക്കാൻ പോകുന്നില്ല: ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ

കോവിഡ് മൂ‌ലമുള്ള മരണങ്ങൾ ക്രമാതീതമായി ഉയർന്നതോടെ വൈറസ് വ്യാപനം കുറയ്ക്കാന്‍ മാസ്ക് ധരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ. ദിനംപ്രതിയുള്ള കോവിഡ്-19 അവലോകന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്. യുഎസ് ഏജൻസിയായ സെന്‍റർ ഓഫ് ഡിസീസ്...
Advertismentspot_img

Most Popular