Tag: THECHIKKOTTUKAVU RAMACHANDRAN
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തി തെക്കേ നടതുറന്നു; പൂരത്തിനൊരുങ്ങി തൃശൂര്‍ നഗരം
തൃശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കര്‍ശന സുരക്ഷയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടന്നു. ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാന്‍ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി...
പൂര വിളംബര ദിവസം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: പൂര വിളംബര ദിവസം മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം. പൂരം ആഘോഷ കമ്മറ്റി ഇന്നോ നാളെയോ തീരുമാനം എടുക്കണമെന്നും നിയമോപദേശമുണ്ട്.
ജനങ്ങളെ നിശ്ചിത അകലത്തില്‍ നിര്‍ത്തണം. അപകടം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. ആനയെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഇടവരുത്തരുതെന്നും നിയമോപദേശത്തില്‍ പറയുന്നു. മറ്റു...
തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചേക്കും
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരത്തിലെ ആനപ്രതിസന്ധി പരിഹരിക്കാന്‍ ആനയുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ അനുനയത്തിനില്ല എന്ന നിലപാടാണ് ആനയുടമകളുടേത്. നാളെ ഹൈക്കോടതിയില്‍ വിഷയത്തില്‍ കേസ് പരിഗണിക്കുന്നുണ്ട്. ഇതില്‍ വിധി...
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുത്; ഉത്തരവിനെതിരേ ആനപ്രേമികള്‍
തൃശൂര്‍: 12 പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത്തില്‍ നിന്ന് ഒഴിവാക്കണം എന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പരിഗണിച്ചില്ലെന്നും ഇതിന് പിന്നില്‍...
വിരണ്ടോടിയ ആന രണ്ടുപേരെ ചവിട്ടിക്കൊന്നു; എട്ടുപേര്‍ക്ക് പരുക്ക്; ഇടഞ്ഞോടിയത് കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ഉയരമുള്ള ആന
തൃശ്ശൂര്‍: ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനും പങ്കെടുക്കാനെത്തിയ ആന ഇടഞ്ഞോടി രണ്ട് പേരെ ചവിട്ടി കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബു(66) കോഴിക്കോട് നരിക്കുനി മുരുകന്‍ (60) എന്നിവരാണ് മരിച്ചത്. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന...