Tag: tech
ലോക് ഡൗണ്‍ നേട്ടമാക്കിയത് ഈ മൊബൈല്‍ ഗെയിം ആണ്….
മെയ് മാസത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ മൊബൈല്‍ ഗെയിം ജനപ്രിയമായ പബ്ജി മൊബൈല്‍ ഗെയിം. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 22.6 കോടി ഡോളറാണ് ( 1710 കോടി രൂപയിലേറെ) ടെന്‍സെന്റ് ഗെയിംസ് പബ്ജിയിലൂടെ നേടിയത്.
കോവിഡ്...
‘റിമൂവ് ചൈന ആപ്പ്സ്’ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ചൈനീസ് ആപ്പുകൾ ഫോണുകളിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ‘റിമൂവ് ചൈന ആപ്പ്സ്’ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ജയ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൺടച്ച്ആപ്പ്‌ലാബ്സ് വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ടിക്ക്ടോക്കിനുള്ള ഇന്ത്യൻ ബദലായി ഇറക്കിയ മിത്രോൻ ആപ്പും നേരത്തെ പ്ലേസ്റ്റോറിൽ നിന്ന് നീകം...
തുണിയില്ലാതെ കാണുന്ന ഫീച്ചര്‍ വണ്‍ പ്ലസ് പിന്‍വലിക്കുന്നു; ഇന്ത്യയില്‍ തുടരും
വണ്‍പ്ലസ് 8 പ്രോ ക്യാമറയുടെ ഫോട്ടോക്രോം ഫില്‍റ്റര്‍ ഉപയോഗിച്ചാല്‍ കട്ടികുറഞ്ഞ പ്ലാസ്റ്റിക്കിനുള്ളിലേക്കും വസ്ത്രത്തിനടിയിലുള്ളതും കാണാമെന്ന വിവാദം കൊഴുത്തതോടെ കമ്പനി ഈ ഫീച്ചര്‍ ചൈനയില്‍ എടുത്തുകളയാന്‍ തീരുമാനിച്ചു. വണ്‍പ്ലസ് 8 പ്രോയുടെ 5 എംപി കളര്‍ ഫില്‍റ്റര്‍ ക്യാമറ, അഥവാ ഇന്‍ഫ്രാറെഡ് ക്യാമറയാണ് വിവാദത്തിലായത്. ഈ...
വാട്‌സാപ്പില്‍ പുതിയ തട്ടിപ്പ്; വെരിഫിക്കേഷന്‍ കോഡ് ആരുമായും പങ്കുവെക്കരുത്
വാട്സാപ്പിൽ പുതിയൊരു തട്ടിപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളിലൂടെ വാട്സാപ്പിന്റെ ടെക്നിക്കൽ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ സമീപിക്കുന്നത്. വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനാണെന്ന് പറഞ്ഞ് ഒരു ആറക്ക വെരിഫിക്കേഷൻ കോഡ് ഇവർ ചോദിക്കുകയും ചെയ്യുന്നു. വാട്സാപ്പിന്റെ...
ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്
ഡല്‍ഹി: ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്. 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബില്‍ വില്‍പനക്ക് എത്തിയിരിക്കുന്നത്. കോളര്‍ ഐഡി ആപ്ലിക്കേഷനായുള്ള ട്രൂകോളറിലെ വിവരങ്ങള്‍ വില്‍പനക്ക് എത്തിയ വിവരം സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്ക ആസ്ഥാനമായ സൈബിള്‍ എന്ന സൈബര്‍ സെക്യൂരിറ്റി...
മൊബൈല്‍ ഫോണുകളിലൂടെ കൊവിഡ് പകരുമെന്ന് എംയിസിലെ ഡോക്ടര്‍മാരുടെ പഠനം
മൊബൈല്‍ ഫോണുകളിലൂടെ കൊവിഡ് പകരാമെന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റായ്പൂരിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ വാഹകരാകാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് കഴിയുമെന്ന് എംയിസ് റായ്പൂരിലെ ഡോക്ടര്‍മാരുടെ പഠനം പറയുന്നു. വ്യക്തി ശുചിത്വം പാലിക്കാനായി കൂടുതല്‍ കാര്യങ്ങള്‍ ആശുപത്രികളില്‍ ഉള്‍പ്പെടുത്തണമെന്നും ഒരു...
ബവ്ക്യൂ ആപ്പ് പ്ലേ സ്‌റ്റോര്‍ ലിങ്ക് ഇന്ന് രാത്രി എട്ടുമണിക്കുള്ളില്‍
കൊച്ചി: ബവ്ക്യൂ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പ്ലേ സ്‌റ്റോര്‍ ലിങ്ക് ഇന്ന് രാത്രി എട്ടുമണിക്കുള്ളില്‍ ലഭ്യമാകുമെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശപ്രകാരം നാളെ രാവിലെ ആറുമണിക്കുള്ളില്‍ ആപ് ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ മതിയാകും. എന്നിരുന്നാലും അവസാന വിലയിരുത്തലുകള്‍ക്കു ശേഷം ഉടന്‍...
മദ്യവില്‍പ്പന നാളെ മുതല്‍ ‘ബവ് ക്യൂ’ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
തിരുവനന്തപുരം: മദ്യവില്‍പ്പന നാളെ മുതല്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വാങ്ങാന്‍ ടോക്കണ്‍ ലഭ്യമാക്കുന്നതിനുള്ള ബവ്‌റിജസ് കോര്‍പറേഷന്റെ 'ബവ് ക്യൂ' മൊബൈല്‍ ആപ്ലിക്കേഷന് ഒടുവില്‍ ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ തീരുമാനം.
ബവ് ക്യൂ ആപ്പ് ഇന്ന് തയാറാകും. ഉച്ച കഴിഞ്ഞ് പ്ലേ സ്‌റ്റോറിലെത്തുമെന്നാണ്...