Tag: swapna sures

സര്‍ക്കാറിന് കുറുക്ക് മുറുകുന്നു; സ്വപ്‌നയ്ക്കു കിട്ടിയ ഒരു കോടി.. വിവരം ആവശ്യപ്പെട്ട് ഇഡി

തിരുവനന്തപുരം: ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചീഫ് സെക്രട്ടറിക്കും ലൈഫ് മിഷന്‍ സിഇഒയ്ക്കും കത്ത് നല്‍കി. റെഡ് ക്രസന്റ് കരാറിലാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയത്. സ്വപ്നയുമായി...

സ്വര്‍ണകള്ളക്കടത്തില്‍ സ്വപ്ന പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം വലിയ സ്വാധീനമുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നുമുള്ള എന്‍.ഐ.എയുടെ വാദം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. സ്വര്‍ണകള്ളക്കടത്തില്‍...

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും സ്വര്‍ണക്കടത്ത് സംഘത്തിന് പങ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനിടെ എന്‍.ഐ.എയും ഇന്റലിജന്‍സ് ഏജന്‍സികളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്ന സംഘം മനഃപൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നോ ഇതെന്നാണു പരിശോധിക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും...

മൊഴിയിൽ രാഷ്ട്രീയക്കാരുടെ പേര്; കൃത്രിമത്വം വരാതിരിക്കാൻ സ്വപ്നയുടെ അസാധാരണ നീക്കം

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളിൽ ചില രാഷ്ട്രീയക്കാരുടെ പേരുകളുമുണ്ടെന്നു സൂചന. സ്വർണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോൺസുലേറ്റിലെ ഉന്നതരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകർപ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. പിന്നീടൊരു...

പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കരന്റെ ഓഫീസില്‍ നിന്ന്

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ലാറ്റ് ബുക്ക് ചെയ്തുകൊടുത്തതു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഇതിന്റെ ശബ്ദരേഖയും ലഭിച്ചു. ഈ ഫ്‌ലാറ്റില്‍ നിന്നാണു സ്വപ്നയും സംഘവും ഒളിവില്‍ പോയതെന്നും തെളിഞ്ഞു. ശിവശങ്കറിന്റെ ഓഫിസിലെ ജീവനക്കാരനാണ് വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍...
Advertismentspot_img

Most Popular

G-8R01BE49R7