Tag: supreme court

ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നു; ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആരോപിച്ചു . ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം (ഫുള്‍ കോര്‍ട്ട്) വിളിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ള കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെ...

മലിനീകരണം തടയാന്‍ നടപടി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‌രിവാളിന് 50,000 രൂപ സുപ്രീം കോടതി പിഴയിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി 50,000 രൂപ പിഴയിട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവും വഴിയോര കയ്യേറ്റങ്ങളും തടയാന്‍ സമഗ്രപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നതാണ് കെജ്‌രിവാളിന് വിനയായത്. ഡല്‍ഹിയില്‍ വായുമലിനീകരണം പൊതുജനത്തിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലും നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും...

അയോധ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; അന്തിമവാദം ആരംഭിക്കേണ്ട തീയതി ഇന്ന് തീരുമാനിച്ചേക്കും

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ അന്തിമ വാദം ആരംഭിക്കേണ്ട തീയതി...

ഹാദിയ ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തി; തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, അവസാനം വരെ കൂടെ നിന്ന പോപ്പുലര്‍ ഫ്രണ്ടിന് നന്ദിയെന്ന് ഹാദിയ

മലപ്പുറം: വിവാഹം സാധുവാണെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തി. സേലത്ത് പഠിക്കുകയായിരുന്ന ഹാദിയ കോളേജില്‍ നിന്നാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നാട്ടിലേക്ക് പുറപ്പെട്ടത്. രാത്രിയോടെ മലപ്പുറത്തെത്തി. ഷെഫിന്‍ ജഹാന്‍ സേലത്ത് പോയി ഹാദിയയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. സുപ്രീം കോടതി...

ഹാദിയ മതം മാറിയത് സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ട്; ഇസ്ലാമിക പഠനത്തിനായി ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയുണ്ടായിരുന്നതായും എന്‍.ഐ.എ

ന്യൂഡല്‍ഹി: ഹാദിയ മതം മാറിയത് സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ടാണെന്ന് എന്‍.ഐ.എ. പഠനത്തില്‍ പ്രശ്നങ്ങള്‍ നേരിട്ട കാലത്തായിരുന്നു ഇതെന്നും ഇസ്ലാമിക പഠനത്തിനായി ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയുണ്ടായിരുന്നതായി മൊഴികളുണ്ടെന്നും എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു. സലഫി പ്രചാരകരുടെ സ്വാധീനത്തില്‍പ്പെട്ടതിന് പിന്നാലെയാണ് ഹാദിയ ഷെഫിന്‍...

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ തവണ...

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരം; ഹൈക്കോടി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം നിയമപരമെന്ന് സുപ്രീംകോടതി പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം...

ഓഹോ… അദ്ദേഹവും ക്വിറ്റ് ഇന്ത്യാ പ്രസ്താനത്തില്‍ ചേര്‍ന്നോ.. രാജ്യത്തെ ബാങ്ക് വായ്പാ തട്ടിപ്പിനെ പരിഹസിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പീഡനക്കേസ് നടപടിക്കിടെ രാജ്യത്തെ ബാങ്ക് വായ്പാ തട്ടിപ്പിനെ പരിഹസിച്ച് സുപ്രീംകോടതി. നിലവില്‍ കുറ്റാരോപിതന്‍ എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ രാജ്യം വിട്ടെന്നായിരുന്നു ഐ.ടി ഉദ്യോഗസ്ഥന്റെ അഭിഭാഷകന്റെ മറുപടി. ഓഹോ... അദ്ദേഹവും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ചേര്‍ന്നോ എന്നായിരുന്നു അപ്പോള്‍ കോടതിയുടെ മറുപടി. വിവാഹവാഗ്ദാനം നല്‍കി...
Advertismentspot_img

Most Popular