Tag: sndp

എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ മരണം: വെള്ളാപ്പള്ളി പ്രതിയാകും

ആലപ്പുഴ: എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതിയുടെ നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) ആണ് വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍. അശോകന്‍ എന്നിവരെ പ്രതിചേര്‍ത്ത്...

വെള്ളാപ്പള്ളിക്ക് എതിരെ തെളിവുകൾ ഉണ്ട്: സുഭാഷ് വാസു

വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളി ക്കുമെതിരെ സുഭാഷ് വാസു രംഗത്ത്. കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. സാമ്പത്തിക ക്രമക്കേടുകൾ കാട്ടിയത് തുഷാർ വെള്ളാപ്പള്ളി ആണ്. തുഷാറിന് ഹവാല...

തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കും; എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ല

തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിക്കും. വെള്ളിയാഴ്ച പ്രചാരണം തുടങ്ങുമെന്നും തുഷാര്‍ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനെ വയനാട്ടില്‍ മത്സരിപ്പിക്കാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ സ്ഥാനാര്‍ഥിയെ മാറ്റുമോ എന്നകാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് തുഷാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയെ കൂട്ടുപിടിക്കാന്‍ സിപിഎം ; മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. മന്ത്രിമാരായ...

സാമ്പത്തിക സംവരണം ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല; ബില്ലിനെതിരേ എസ്എന്‍ഡിപി സുപ്രീം കോടതിയിലേക്ക്

ആലപ്പുഴ: സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എന്‍.ഡി.പി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമദൂരം പറഞ്ഞ് നടന്നിരുന്ന എന്‍.എസ്.എസുകാര്‍ ഇപ്പോള്‍ ബി.ജെ.പിയായിക്കഴിഞ്ഞു. ഏഴ് ദിവസം കൊണ്ട് ഇതുപോലൊരു ബില്ല് പാസാക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പിണറായിയെ അച്ഛാന്നും കൊച്ചച്ഛാന്നും വിളിച്ചവരാണ്...

ബിജെപി സംഘപരിവാര്‍ സമരത്തിനൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംഘപരിവാര്‍ സമരത്തിനൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത്തരം സമരത്തോടു യോജിപ്പില്ല. എസ്എന്‍ഡിപിക്കു ബിജെപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാവില്ല. അമിത് ഷായ്ക്കു നാക്കുപിഴവു സംഭവിച്ചതാകാം. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമയെന്നും വെള്ളാപ്പള്ളി വര്‍ക്കലയില്‍...

ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കും. എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ്. പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.എന്‍എസ്എസും എസ്എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.

ഇനി ഈ ക്ഷേത്രത്തങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഇട്ട് കയറാം…

മൂവാറ്റുപുഴ: ക്ഷേത്ര ദര്‍ശനം നടത്താന്‍ പുരുഷന്‍മാര്‍ ഇനി ഷട്ട്് ഊരേണ്ടത്തില്ല. പുരുഷന്മാര്‍ ഷര്‍ട്ടും മറ്റ് മേല്‍വസ്ത്രങ്ങളും ഊരിയേ അമ്പലത്തില്‍ കയറാവൂ എന്ന ക്ഷേത്രാചാരം മാറ്റം വരുത്തിയിരിക്കുകയാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ്...
Advertismentspot_img

Most Popular