Tag: relief camp
എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും.. പ്രളയബാധിതര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി
കൊച്ചി: പ്രളയബാധിതര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. ജന്മദിനത്തില്‍ പറവൂരിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമെത്തി എല്ലാ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് മമ്മൂട്ടി അവര്‍ക്ക ഉറപ്പുനല്‍കി. മഹാജനങ്ങള്‍ ഒന്നായി നയിക്കണം. ഒരു വ്യക്തിക്കോ, ഒരു പ്രസ്ഥാനത്തിനോ, ഒരു സംഘടനയ്ക്കോ ഒന്നും സാധിക്കുന്ന കാര്യമല്ല. ജനങ്ങള്‍ ഒന്നായി ഇറങ്ങിയാല്‍ മാത്രമെ...
കുരുന്നുകളോടൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ ആടിപ്പാടി പാര്‍വ്വതിയും രമ്യയും റിമയും!!! വൈദ്യ സഹായവുമായി മഞ്ജു വാര്യര്‍
പത്തനംതിട്ട: നാടന്‍ പാട്ടുകളും പാവകളിയുമൊക്കെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് ആശ്വാസം പകര്‍ന്ന് നടിമാരായ രമ്യാ നമ്പീശനും പാര്‍വതിയും റിമ കല്ലിങ്കലും. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആര്‍ വിഎച്ച്എസ്എസില്‍ നടത്തിയ സാംസ്‌കാരിക പരിപാടിയിലാണ് മൂവരും കുരുന്നുകള്‍ക്ക് ആശ്വാസം പകരാനെത്തിയത്. സംസ്ഥാന വനിതാ ശിശു വികസന...
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍
വയനാട്: പ്രളയക്കെടുതി ബാധിച്ചവരെ പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നു സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. വയനാട് പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് അറസ്റ്റിലായത്. തഹസില്‍ദാറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
വില്ലേജ് ഓഫീസര്‍, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് അറസ്റ്റിലായത്....
ക്യാമ്പിലെ ജിമിക്കി കമ്മല്‍ നൃത്തം ഹിറ്റായി; ആസിയ ബീവി സിനിമയിലേക്ക്…!!!
കൊച്ചി: മുളന്തുരുത്തിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവി എന്ന യുവതി ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട്‌വെച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി തന്റെ പുതിയ ചിത്രത്തിലേക്ക് ആസിയയെ തിരഞ്ഞെടുത്തിരിക്കുകയാണ്. വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ...
സവിതയ്ക്കായി നാടു മുഴുവന്‍ കൈകോര്‍ത്തു; ദുരിതാശ്വാസ ക്യാമ്പ് ഒടുവില്‍ മംഗല്യവേദിയായി
കടുങ്ങല്ലൂര്‍: സംസ്ഥാനം പ്രളയക്കെടുതിയുടെ ദുരിതം പേറുന്നതിനിടെയും യുവതിയ്ക്ക് വേണ്ടി ഒരു നാട് മുഴുവന്‍ കൈകോര്‍ത്തു. കിഴക്കേ കടുങ്ങല്ലൂര്‍ ലക്ഷംവീട് കോളനി താമരപ്പറമ്പില്‍ പരേതനായ ഫ്രന്‍സിസിന്റെ മകളാണ് സവിതയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനാണ് നാട്ടുകാര്‍ ഒരേ മനസോടെ കൈകോര്‍ത്തത്. ദുരിതാശ്വാസ ക്യാംപ് മംഗല്യവേദിയാക്കി സവിതയെ അവര്‍ ജോഷിയുടെ...
അത് ഞാനല്ല…! എന്നോട് ക്ഷമിക്കണം; ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം
ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ ക്യാമ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിന്നു. അതിനിടെയാണ് വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന...
സാര്‍ ഉറങ്ങുമ്പോള്‍ ആരോ അറിയാതെ സാറിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടു!!! കണ്ണന്താനത്തിന് ട്രോള്‍ മഴ
തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ച കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം ഇക്കാര്യം പങ്കുവെച്ചത്. ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാംപിലാണ്...
ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു
ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ എത്തിയ സുനില്‍ കുമാര്‍-അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ക്യാമ്പിലെത്തുമ്പോള്‍ തന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ച് മസ്തിഷ്‌ക ജ്വരമാവുകയായിരുന്നു....