Tag: punishment

ക്രിസ്റ്റിയാനോയുടെ ശിക്ഷ നാളെ വിധിക്കും; ആശങ്കയോടെ ആരാധകര്‍

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുവേഫ വിധിക്കുന്ന ശിക്ഷയെന്താകുമെന്നതില്‍ ആശങ്കയിലാണ് ആരാധകരും യുവന്റസ് ടീം മാനേജ്മെന്റും. അതിരുവിട്ട ആഘോഷത്തില്‍ ക്രിസ്റ്റ്യാനോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ യുവേഫ നാളെയാണ് നടപടി പ്രഖ്യാപിക്കുക. ഒപ്പം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവയെ നേരിടുന്ന അയാക്സും. റോണോയില്ലെങ്കില്‍ അയാക്സിന് ആദ്യപാദത്തില്‍...

മിണ്ടാതിരിക്കാന്‍ എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മിണ്ടാതിരിക്കാന്‍ രണ്ട് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യസ്‌കൂളിലാണു സംഭവം. 4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്. ഒക്ടോബറിലായിരുന്നു സംഭവമെങ്കിലും പുറത്തറിഞ്ഞത് ഇപ്പോഴാണ്. മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ...

മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ കോടതി ‘ട്രാഫിക്ക് പോലീസാ’ക്കി…!!!

കോയമ്പത്തൂര്‍: മദ്യപിച്ചു വാഹനമോടിച്ച യുവാവിന് വ്യത്യസ്തമായ ശിക്ഷ വിധിച്ച് ട്രാഫിക് കോടതി. യുവാവ് പത്ത് ദിവസത്തോളം ഗതാഗതം നിയന്ത്രിക്കുന്ന ജോലി ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കല്‍വീരംപാളയം വിജയനഗറില്‍ ജെ സുദര്‍ശ(28)നെയാണ് കോടതി 'ട്രാഫിക്ക് പോലീസാ'ക്കിയത്. കോയമ്പത്തൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കില്‍ മദ്യപിച്ചെത്തിയ...

പതിനാറുകാരിയെ പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം; സഹായികള്‍ക്ക് 20 വര്‍ഷം തടവ്

ജോധ്പൂര്‍: പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം. ആശാറാമിന്റെ സഹായികളായ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം തടവ്. ജോധ്പൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധികേട്ട് ആശാറാം പൊട്ടിക്കരഞ്ഞു. മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പഠനത്തില്‍ ഒഴപ്പിയെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോധ്പൂരിലെ...

ബലാത്സംഗം ലൈംഗികമായ പ്രവൃത്തിയല്ല!!! വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനം; കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് തസ്‌ലിമ നസ്‌റിന്‍

കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്റിന്‍. സ്ത്രീകള്‍ക്കെതിരായ പീഡനം തടയുന്ന ആയുധമല്ല വധശിക്ഷ. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പീഡകര്‍ക്ക് നന്നാവാനുള്ള അവസരം നല്‍കണം. കോഴിക്കോട് 'സ്പ്‌ളിറ്റ് എ ലൈഫ്' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു...

12 വയസില്‍ തഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിമുതല്‍ വധശിക്ഷ; നിയമഭേദഗതിയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി മുതല്‍ വധശിക്ഷ. പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോസ്‌കോയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്....

സ്‌കൂളില്‍ വൈകിയെത്തിയതിന് ശിക്ഷ ‘താറാവ് നടത്തം’, പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു; പ്രധാനാധ്യാപകനും കായികാധ്യാപകനും അറസ്റ്റില്‍

ചെന്നൈ: സ്‌കൂളില്‍ വൈകിയെത്തിയതിന് താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവികനഗറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ പൊലീസ് അറസ്്റ്റ് ചെയ്തു....

പുതുവത്സരത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പു നല്‍കി

ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...
Advertismentspot_img

Most Popular