പുതുവത്സരത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പു നല്‍കി

ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കി’, പുതുവത്സര സന്ദേശത്തില്‍ നികുകന്‍സിസ പറഞ്ഞു. ഗര്‍ഭിണികള്‍ക്കും അംഗ വൈകല്യമുള്ളവര്‍ക്കും ശിക്ഷാ കാലാവധിയുടെ പകുതിയിലധികം അനുഭവിച്ചവര്‍ക്കുമാണ് മാപ്പ് നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular