Tag: prabhas

ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാഹോയുടെ പ്രത്യേകത ആക്ഷന്‍ രംഗങ്ങളാണ്. ആക്ഷന്‍ സീക്വന്‍സുകളുടെ നിലവാരത്തില്‍...

സാഹോ സര്‍പ്രൈസുമായി പ്രഭാസ് ഇന്‍സ്റ്റാഗ്രാമില്‍; ആകാംക്ഷയോടെ ആരാധകര്‍

ആരാധകര്‍ക്ക് സാഹോ സര്‍പ്രൈസുമായി നാളെ( ചൊവ്വ) സോഷ്യല്‍ മീഡിയയില്‍ എത്തുമെന്ന് പ്രഭാസ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സര്‍പ്രൈസ് വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതോടെ എന്തായിരിക്കും പ്രഭാസിന്റെ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാകും ആ സര്‍പ്രൈസ് പുറത്തുവിടുകയെന്നും പ്രഭാസ്...

ജപ്പാനിലും റിലീസിനൊരുങ്ങി പ്രഭാസ് ചിത്രം സാഹോ

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോ ജപ്പാനിലും റീലീസിംഗിനൊരുങ്ങുന്നു. ജപ്പാനില്‍ ഏറെ ആരാധകരുള്ള പ്രഭാസിന്റെ സാഹോ ജാപ്പനീസ് ഭാഷയിലാണ് തിയേറ്ററുകളില്‍ എത്തുക. ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസിംഗിന് ശേഷമായിരിക്കും ജപ്പാനിലെ തിയേറ്ററുകളില്‍ സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ജപ്പാനിലെ സിനിമയുടെ...

ആരാധകരെ ആവേശത്തിലാക്കി സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ എത്തി; ആദ്യ മണിക്കൂറിനുള്ളില്‍ വീഡിയോ കണ്ടത് രണ്ടുലക്ഷത്തോളം പേര്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ ഷെയ്ഡ്‌സ് ഓഫ് സാഹോ 2 പുറത്തിറക്കി. ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന രണ്ടാം ഭാഗം ചിത്രത്തിലെ നായിക ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ...

പ്രഭാസ് ചിത്രം സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ നാളെയെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം നാളെ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ ശ്രദ്ധ കപ്പൂറിന്റെ ജന്മദിനമായ മാര്‍ച്ച് 3ന് ഷേഡ്‌സ് ഓഫ് സാഹോ2 പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്....

പ്രഭാസ് നായകനാകുന്ന സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോ മാര്‍ച്ച് 3ന് പുറത്തിറങ്ങും

ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ ശ്രദ്ധ കപ്പൂറിന്റെ ജന്മദിനമായ മാര്‍ച്ച് 3ന് ഷേഡ്‌സ് ഓഫ് സാഹോ2 പുറത്തിറക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. പ്രഭാസിന്റെ...

ഇയാളെ കണ്ടാല്‍ അറിയുമോ..? പ്രഭാസിന്റെ പുതിയ ലുക്ക് വൈറലാകുന്നു

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ലോകത്ത് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ പുതിയ ലുക്ക് വൈറലാകുന്നു. പുതിയ ചിത്രത്തിനായി ക്ലീന്‍ ഷേവ് ചെയ്ത ലുക്കാണ് പ്രഭാസിന്റേത് എന്നാണ് റിപ്പോര്‍ട്ട്. റൊമാന്റിക് ചിത്രമാണ് പ്രഭാസിന്റെതായി ഇനി ഒരുങ്ങുക. രാധാകൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....

മലയാളത്തിലെ മഹാനടന്മാര്‍ പ്രഭാസിനെ കണ്ടുപഠിക്കൂ…; സിനിമാതാരങ്ങള്‍ക്കെതിരേ മന്ത്രി കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു. പ്രളയംബാധിച്ച സമയത്തുതന്നെ ഒരുകോടി രൂപ...
Advertismentspot_img

Most Popular