Tag: pending
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു
വയനാട്: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ജീവനക്കാരന്‍ കൂടി ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.
പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ പുതുവൈപ്പ് ലയപ്പറമ്പില്‍ റോയി മരിച്ചിരുന്നു....
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി.. അടിയന്തര ശസ്ത്രക്രിയ നടത്താന്‍ പണമില്ലാതെ ഓരാള്‍ മരിച്ചു
കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്താനാകാതെ ഒരാള്‍ മരിച്ചു. പുതുവൈപ്പ് ലയപ്പറമ്പില്‍ റോയിയാണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ചികിത്സയും നടത്തിയിരുന്നില്ല.
ഇതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു....