Tag: nia

സ്വര്‍ണക്കടത്ത്: സിസിടിവി ദൃശ്യങ്ങള്‍ ഇതുവരെ കൈമാറിയില്ല, അപ്രധാനമായ ചില ഫയലുകള്‍ മാത്രമാണ് നല്‍കിയത്. തെളിവുകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് എന്‍.ഐ.എ. ഇതു സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വൈകാതെ കൈമാറും. നിലവില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ ഏജന്‍സികള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. തുടക്കം മുതല്‍ ഉണ്ടായ...

സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എൻഐഎയുടെ കേസ് ഡയറി കോടതി ഇന്നലെ പരിശോധിച്ചിരുന്നു. കളളക്കടത്ത് എന്നതിനപ്പുറത്ത് യുഎപിഎ ചുമത്താൻ പറ്റുന്ന തെളിവുകൾ എവിടെ എന്ന് കോടതി പലവട്ടം ചോദിച്ചിരുന്നു. കേന്ദ്ര സർക്കാരിനായി അഡീഷണൽ...

എന്‍ഐഎ വീണ്ടും സിആപ്റ്റില്‍ പരിശോധന നടത്തുന്നു

തിരുവനന്തപുരം: സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു. മത ഗ്രന്ഥങ്ങള്‍ സി ആപ്റ്റ് വഴി മലപ്പുറത്ത് എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എന്‍ഐഎ ഇന്ന് വീണ്ടും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിആപ്റ്റില്‍ എത്തി പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച പകല്‍ മൂന്ന് ഘട്ടങ്ങളായി എന്‍ഐഎ സി ആപ്റ്റില്‍...

കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും പ്രധന സര്‍ക്കാര്‍ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും ജാഗ്രതപാലിക്കണമെന്ന് എന്‍.ഐ.എയുടെ നിര്‍ദേശം. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ അല്‍ഖായിദ ഭീകരരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ...

ബിനീഷ് കോടിയേരിയെ എൻ.ഐ.എ. ചോദ്യം ചെയ്യും

കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻ.ഐ.എ. ചോദ്യംചെയ്യും. ദിവസങ്ങൾക്കുമുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കൊച്ചിയിൽ 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങൾ ഇ.ഡി.യിൽനിന്ന് എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങൾ ഉണ്ടാകും....

ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ. ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷ

കൊച്ചി: ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ. ഓഫീസില്‍ എത്തിയതിനെ തുടര്‍ന്ന് ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍.ഐ.എ. ഓഫീസിന് സുരക്ഷയൊരുക്കുന്നത്. രാവിലെ ആറുമണിയോടെ മന്ത്രി ഓഫീസിലെത്തിയതിന് ശേഷമാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്‍. ഐ.എ. ഓഫീസിലേക്ക് കയറുന്ന...

ചോദ്യം ചെയ്യലിനായി ജലീല്‍ എത്തിയത് സിപിഎം നേതാവിന്റെ കാറില്‍

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍. മന്ത്രി എത്തിയത് എറണാകുളം രജിസ്‌ട്രേഷനിലുളള മുന്‍ ആലുവ എംഎല്‍എ എ.എം.യൂസഫിന്റെ കാറിലാണ്. കളമശ്ശേരി ഏരിയാകമ്മിറ്റി അംഗം കൂടിയാണ് എ.എം.യൂസഫ്‌. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനും മന്ത്രി സ്വകാര്യ കാറിലാണ് എത്തിയത്....

മന്ത്രി കെ.ടി.ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

കൊച്ചി: മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ജലീല്‍ എത്തി. സ്വകാര്യ വാഹനത്തിലാണ് എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി വിളിപ്പിച്ചു എന്നാണ് വിവരം. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് പിന്നാലെയാണ്‌ ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയെ...
Advertismentspot_img

Most Popular