Tag: Latest news

രോഗികളെ തൊടേണ്ട, സെക്കന്റിനുള്ളിൽ ഒരാൾക്ക് കോവിഡ് 19 ഉണ്ടോ എന്ന് വ്യക്തമാകും; പുതിയ കണ്ടെത്തലുമായി ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ

കോവിഡ് കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് ജപ്പാനിലെ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ. ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഐഐടി റൂർക്കിയിലെ അധ്യാപകന്റെയും വിദ്യാർഥികളുടെയും പിന്തുണയോടെയാണു കണ്ടെത്തൽ നടത്തിയത്. ഇതുപയോഗിച്ച് നോവൽ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നു നിഗമനങ്ങളിലെത്താനും സാധിക്കും....

പ്രവാസികളെ തിരിച്ചെത്തിക്കും; സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം; കേരളം നേരത്തെ ഒരുങ്ങി…

ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം ഇന്നലെ കേരളത്തിനു ലഭിച്ചു. മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിക്കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതേസമയം, ഗള്‍ഫില്‍...

വിഷുക്കൈനീട്ടം ദുരിതാശ്വാസ ഫണ്ടിലേക്കാവട്ടെ; മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന; ഇന്ന് കോവിഡ് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റീവായവരില്‍ 2 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഒരാള്‍ വിദേശത്തുനിന്ന് എത്തിയതുമാണ്. ഇന്ന് 19 കേസുകള്‍ നെഗറ്റീവായി. കാസര്‍കോട് 12, പത്തനംതിട്ട,...

അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ നോണ്‍ സ്‌റ്റോപ് ട്രെയിന്‍; പ്രവാസികളെ തിരികെയെത്തിക്കാന്‍ വിമാനം അനുവദിക്കണം; പ്രധാനമന്ത്രിയോട് മുഖ്യന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോണ്‍ സ്‌റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോടു അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു മാസത്തേക്ക് അവര്‍ക്ക് ധനസഹായം അനുവദിക്കണം. വിവിധ രാജ്യങ്ങളില്‍ പ്രയാസം അനുവദിക്കുന്ന പ്രവാസികള്‍ക്ക് സഹായം എത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഹ്രസ്വകാല സന്ദര്‍ശത്തിന് പോയവരും...

മീന്‍പിടിക്കാം; വില്‍ക്കാം..!!! രാജ്യവ്യാപകമായി ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീന്‍പിടിത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആണ് ഇളവ്...

മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി; വീടുകളില്‍ ഉണ്ടാക്കി ഉപോയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വീടുകളില്‍നിന്ന് പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീടുകളില്‍ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവര്‍, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം....

വെള്ളവും ഭക്ഷണവും വേണമെന്ന് തൊഴിലാളികള്‍; തെരുവിലിറങ്ങിയവരെ പിരിച്ചുവിടുന്നു; കേന്ദ്രം ഇടപെടണമെന്ന് കടകംപള്ളി

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയില്‍ തടിച്ചു കൂടിയ ഇതര സംസ്ഥാന തൊഴിലാളികളെ പിരിച്ചുവിടുന്നു. ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി ഒത്തുകൂടിയവരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ്...

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കും കൊറോണ

ലണ്ടന്‍: ഒടുവില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്നു ബോറിസ് സ്വയം ക്വാറന്റീനില്‍ ആയിരുന്നു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക...
Advertismentspot_img

Most Popular