Tag: ksrtc bus
കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്‍ഷന്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-മൈസൂര്‍ സ്കാനിയ ബസില്‍ വച്ച് കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരന് സസ്പെന്‍ഷന്‍. തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെതിരെയാണ് നടപടി. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസില്‍ വച്ച് മെയ് 13-നായിരുന്നു സംഭവം. ഇരയായ കന്യാസ്ത്രീ...
കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
പൊന്‍കുന്നം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്ക് 20 പേര്‍ക്ക് പരിക്ക്. പാലാ റോഡില്‍ ഒന്നാം മൈല്‍ വട്ടക്കാട്ട് വേ ബ്രിഡ്ജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കുമളിയില്‍ നിന്ന് എറണാകുളത്തേക്കും പാലായില്‍ നിന്നു തിരുവനന്തപുരത്തേക്കും...
കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പോയ മോട്ടോര്‍ വാഹന വകുപ്പ്; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പുതിയ ദൃശ്യങ്ങളുമായി പോലീസ്
കോട്ടയം: നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച താഴ്ചയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അനാസ്ഥ കാട്ടിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ കേരള പൊലീസ് രംഗത്ത്.
സംഭവസ്ഥലത്തുനിന്നുള്ള വ്യത്യസ്ത സിസിടിവി വീഡിയോകളിലാണ് സംഭവത്തിന്റെ സത്യാവസ്ഥയുള്ളത്. ഇത് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്....
കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി!!! സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കൈകാര്യം ചെയ്തു. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സംഭവം. ശല്യം ഉണ്ടായിട്ടും പല സ്ത്രീകളും പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയപ്പോള്‍ ടെക്നോപാര്‍ക്കില്‍ ജോലിക്കു ചേരാനെത്തിയ പെണ്‍കുട്ടി ധൈര്യപൂര്‍വ്വം പ്രതികരിക്കുകയായിരുന്നു. അപമര്യാദയായി...
ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഇന്നു രാവിലെ ആറരയോടെ ചെങ്ങന്നൂരിനടുത്ത് മുളക്കുഴിയിലാണ് അപകടം നടന്നത്. ആലപ്പുഴ സ്വദേശികളാണ് മരിച്ച നാല് പേരും. പള്ളിപുരയിടത്തില്‍ ബാബു കെ, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ്...
ഞാന്‍ വരും തൂണ് പിളര്‍ന്നും വരും… കെ.എസ്.ആര്‍.ടി.സി ഡാ… വെള്ളപ്പൊക്കം വകവെക്കാതെ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് താരം
ആനവണ്ടി പ്രേമികളുടെ എണ്ണം കേരളത്തില്‍ ദിനംപ്രതി കൂടിവരുകയാണ്. അതിന് തക്കതായ ചില കാരണങ്ങളുമുണ്ട്. മഴക്കാലത്ത് മറ്റു വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന പ്രദേശങ്ങളിലും സാധാരണക്കാരനെയും കൊണ്ട് യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരു മടിയും കാണിക്കാറില്ല. മഴവെള്ളം കയറി റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് പോലും യാത്ര ദുഷ്‌കരമായി...
കെ.എസ്.ആര്‍.ടി.സി ബസിനെ ‘ചങ്ക്’ വണ്ടിയാക്കിയ അഞ്ജാത പെണ്‍കുട്ടിയെ ഇന്നറിയാം…. ടോമിന്‍ തച്ചങ്കരിയെ കാണാന്‍ പെണ്‍കുട്ടി ഇന്ന് തിരുവനന്തപുരത്തെത്തും!!!
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനെ 'ചങ്ക്' വണ്ടിയാക്കി മാറ്റിയ കോളജ് വിദ്യാര്‍ഥിനിയെ ഇന്നറിയാം. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ കാണാന്‍ പെണ്‍കുട്ടിയും കുടുംബവും ഇന്നു തിരുവനന്തപുരത്ത് ഓഫീസിലെത്തിലേക്കുമെന്നാണ് സൂചന.
ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍...
ഫോണ്‍ വിളി ഫലം കണ്ടു… ‘ചങ്ക് വണ്ടി’യും തിരിച്ചുകിട്ടി; ‘ആന വണ്ടി’യെ ഇത്രയധികം സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ തേടി സോഷ്യല്‍ മീഡിയ
ഒടുവില്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ഫോണ്‍വിളി ഫലം കണ്ടു. പെണ്‍കുട്ടിയുടെ വിഷമം കേട്ട് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ ആര്‍.എ.സി 140 വേണാട് ബസ് വീണ്ടും തിരിച്ച് ഈരാറ്റുപേട്ടയ്ക്ക് തന്നെ തിരികെ ലഭിച്ചു. പക്ഷെ ഒരു കാര്യത്തില്‍ മാത്രം ഇപ്പോഴും...