ഞാന്‍ വരും തൂണ് പിളര്‍ന്നും വരും… കെ.എസ്.ആര്‍.ടി.സി ഡാ… വെള്ളപ്പൊക്കം വകവെക്കാതെ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് താരം

ആനവണ്ടി പ്രേമികളുടെ എണ്ണം കേരളത്തില്‍ ദിനംപ്രതി കൂടിവരുകയാണ്. അതിന് തക്കതായ ചില കാരണങ്ങളുമുണ്ട്. മഴക്കാലത്ത് മറ്റു വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന പ്രദേശങ്ങളിലും സാധാരണക്കാരനെയും കൊണ്ട് യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരു മടിയും കാണിക്കാറില്ല. മഴവെള്ളം കയറി റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് പോലും യാത്ര ദുഷ്‌കരമായി മാറിയ പ്രദേശത്ത് കൂടി അനായേസന പോകുന്ന കെഎസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം

ഞാന്‍ വരും തൂണ് പിളര്‍ന്നും വരുമെന്ന മോഹന്‍ലാലിന്റെ നരസിംഹത്തിലെ ഡയേലോഗ് സഹിതമാണ് കോഴിക്കോട് വയനാട് റൂട്ടിലൂടെ പോകുന്ന കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

കോഴിക്കോട് വയനാട് റൂട്ടിലൂടെ പകുതിയോളം വെള്ളത്തില്‍ മുങ്ങിയ കെഎസ്ആര്‍ടിസി അനായേസന പോകുന്നതാണ് വീഡിയോ. ഇതേ സ്ഥലത്ത് വെള്ളത്തില്‍ ഒരു ലോറി കുടുങ്ങിക്കിടക്കുന്നുന്നതും വീഡിയോയില്‍ കാണാം. പ്രദേശവാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.

SHARE