Tag: kerala

കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരവധിയാളുകളെ പങ്കെടുപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹം

കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ച് നിരവധിയാളുകളെ പങ്കെടുപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹം. കൊറോണ വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിരവധിയാളുകളെ പങ്കെടുപ്പിച്ച് വിവാഹം. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച്...

രോഗികളുടെ എണ്ണം കുറഞ്ഞില്ലെങ്കിൽ സംഭവിക്കുക…

ആരോഗ്യപരിപാലനരംഗത്തിന് ഒരേ സമയം ചികിൽസിക്കാവുന്ന രോഗികളുടെ എണ്ണത്തിന് ഒരു മേൽപരിധിയുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം അതിനുള്ളിൽ നിന്നാൽ മാത്രമേ രോഗവുമായുള്ള യുദ്ധത്തിൽ ജയം നേടാനാവൂ. എത്ര വലിയ സാമ്പത്തികശക്തിയാണെങ്കിലും ഒരേ സമയം രോഗം ബാധിച്ചവരുടെ എണ്ണം അവരുടെ ആരോഗ്യരംഗത്തിന് ഉൾക്കൊള്ളാനാവുന്നതിലും അധികമായാൽ ഈ യുദ്ധത്തിൽ...

കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണായകമാണെന്ന് കലക്ടര്‍

കാസര്‍കോട് : കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിര്‍ണായകമാണെന്ന് കലക്ടര്‍ ഡി.സജിത്ബാബു. സാമൂഹിക വ്യാപനം ഉണ്ടോയെന്ന് ഇന്നറിയാം. വിവാദമായ ഏരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കാണുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ന് രാവിലെ 11.30 വരെ മാത്രം പരിശോധനയ്ക്കയച്ചത് 75...

എന്നാ എന്നാലും എന്റെ കുടിയന്‍മാരെ… ജനതാ കര്‍ഫ്യൂ: കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് രൂപയുടെ മദ്യം

തിരുവനന്തപുരം : കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനു തലേദിവസം കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരുന്നു ജനതാ കര്‍ഫ്യൂ. 21ന് സംസ്ഥാനത്തെ ബവ്‌റിജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി...

മദ്യം ഓണ്‍ലൈന്‍ വില്‍പ്പന ശരിയാകില്ല; എതിര്‍പ്പുമായി ചെന്നിത്തല

തിരുവനന്തപുരം: ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതില്‍ വൈകിയാണെങ്കിലും തീരുമാനമെടുത്തത് നന്നായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അതിനെ ദുരഭിമാന പ്രശ്‌നമായാണ് ആദ്യം കണ്ടത്. മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമാര്‍ഗമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍...

15 കിലോ അരി നല്‍കും; ഒപ്പം ഭക്ഷ്യധാന്യങ്ങളും

തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍. ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കും. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. റേഷന്...

മദ്യം ഓണ്‍ലൈനായി നല്‍കും; ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ മദ്യം ഓണ്‍ലൈനായി നല്‍കിയേക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ സാധ്യതകള്‍ തേടുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള ആലോചനകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍...

കൊറോണ: തൃശൂരില്‍നിന്ന് ഒരു സന്തോഷ വാര്‍ത്ത…

തൃശൂരില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മുന്‍ തിരുവനന്തപുരം മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വികെ പ്രകാശ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. ഫെബ്രുവരി 29ന് ഖത്തറില്‍ നിന്നെത്തിയ 21കാരനായ യുവാവാണ് രോഗമുക്തനായതെന്നാണ് സൂചന. തൃശൂര്‍ ആരോഗ്യ...
Advertismentspot_img

Most Popular