Tag: karnataka

കടുത്ത നിലപാടുമായി കര്‍ണാടക; അതിര്‍ത്തി തുറക്കില്ലെന്ന് ഹൈക്കോടതിയില്‍

കൊച്ചി: മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍, കേരള ഹൈക്കോടതിയില്‍. കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതിനാലാണ് ഇതെന്നും വാദിച്ചു. അവിടത്തെ ആശുപത്രികള്‍ കോവിഡ് 19 രോഗ ചികിത്സകള്‍ക്കാണ് പ്രഥമ...

ബിജെപി നേതാക്കളുടെ നിലപാട് കേരളത്തിന് തിരിച്ചടി

കേരളത്തിന് തിരിച്ചടിയായി ബിജെപി നേതാക്കളുടെ നീക്കം; മണ്ണിട്ട് തടഞ്ഞ അതിര്‍ത്തികള്‍ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ തുറക്കില്ല. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പാണ് വിലങ്ങുതടിയാകുന്നത്. കാസര്‍കോട് നിന്നുള്ള ഡയാലിസിസ് രോഗികള്‍ക്ക് മംഗളൂരുവില്‍ ചികിത്സ...

കൊറോണ വൈറസ് പരത്തണമെന്ന് ആഹ്വാനം; ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍;

ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി ബോധപൂര്‍വം കൊറോണ വൈറസ് പരത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ടെക്കി അറസ്റ്റില്‍. ഇന്‍ഫോസിസിലെ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ (25) ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുന്‍കരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19...

ഗുരുതര വീഴ്ച; മാർഗനിർദേശം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബാധകമല്ലേ..? കൊറോണ പടർന്നു പിടിക്കുന്നത് കാര്യമാക്കാതെ വിവാഹത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 2000 പേർ

ബെംഗളൂരു: വിവാഹങ്ങളിൽ ജനക്കൂട്ടം പങ്കെടുക്കരുതെന്ന കോവിഡ് പ്രതിരോധ നിർദേശത്തെ കാറ്റിൽ പറത്തി, വമ്പൻ ആഘോഷവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം. കർണാടക നിയമസഭാ കൗൺസിൽ അംഗം മഹന്തേഷ് കവതഗിമഠിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം...

കര്‍ണാടക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്

കര്‍ണാടക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കെന്നു സൂചന. ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിലൂടെ ബെല്ലാരി സഹോദരന്മാരും ബി.ജെ.പി നേതൃത്വവുമായി പോര് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പ്രതിനിധീകരിക്കുന്ന നായക സമുദായത്തില്‍ നിന്നൊരാളെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്നാണ് ശ്രീരാമുലുവിന്റെ ഭീഷണി. ഇങ്ങനെ ഭീഷണി തുടര്‍ന്നാല്‍ ശ്രീരാമുലുവിന് റെഡ്ഢി സഹോദരന്മാരുടെ ഗതിയായിരിക്കുമെന്നാണ് ബി.ജെ.പി...

സംഘർഷം ഉണ്ടാക്കിയത് കർണാടക സർക്കാർ ?

പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ മംഗളൂരുവിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിക്കാനിടയായ വെടിവയ്പും കർണാടക സർക്കാർ ആസൂത്രണം ചെയ്തതാണെന്നു യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകളും പരുക്കേറ്റ് ആശുപത്രിയിലുള്ളവരെയും സന്ദർശിക്കുകയായിരുന്നു യുഡിഎഫ് പ്രതിനിധി സംഘം. പത്തോളം പേർ ഗുരുതരാവസ്ഥയിലാണെന്നു...

ബീഫ് നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി

ബംഗളൂരു: ബീഫ് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കംതുടങ്ങി. കഴിഞ്ഞ ബി.ജെ.പി. ഭരണത്തില്‍ ഗോവധ നിരോധനബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നില്ല. ഗോവധം നിരോധിക്കണമെന്ന ഗോരക്ഷാപ്രവര്‍ത്തകരുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. കഴിഞ്ഞദിവസം ഗോസംരക്ഷണസേനാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക്...

അധികാരത്തിലേറിയതിന് പിന്നാലെ യെദിയൂരപ്പ ‘പണി’ തുടങ്ങി; ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി

ബംഗളൂരു: വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ,കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിക്കൊണ്ട് യെദിയൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കി. ബിജെപി സര്‍ക്കാരിന്റെ തീരുമാനം വര്‍ഗീയത നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്. ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി...
Advertismentspot_img

Most Popular