Tag: k m shaji

എംഎല്‍എ സ്ഥാനത്ത് നിന്ന് കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ന്യഡല്‍ഹി: അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ . അപ്പീല്‍ തീരുമാനം വരും വരെയാണ് സ്റ്റേ. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. പക്ഷെ വോട്ട് ചെയ്യാനാകില്ല. ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിക്രി അധ്യക്ഷനായ...

കെ.എം.ഷാജി കേരള നിയമസഭാംഗമല്ലാതെയായി;നാളെ തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നു സ്പീക്കര്‍

തിരുവനന്തപുരം: അഴീക്കോട് എംഎല്‍എ കെ.എം.ഷാജി കേരള നിയമസഭാംഗമല്ലാതായന്ന് നിയമസഭാ സെക്രട്ടറി. ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ച നടപടി ഈ മാസം 23 വരെയാണ് സ്റ്റേ ചെയ്തിരുന്നത്. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടാത്തതിനാല്‍ ഷാജി നിയമസഭാംഗമല്ലാതായെന്നു നിയമസഭാ സെക്രട്ടറി പുറത്തിറക്കിയ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടുന്നു....

കെ.എം. ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: കെ.എം. ഷാജി എം.എല്‍.എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച ഷാജിക്ക് സഭാനടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നുവെങ്കിലും കോടതിയുടെ വാക്കാലുള്ള പരാമര്‍ശം നടപ്പാക്കാനുള്ള ബാധ്യതയില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതോടെ 27 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍...

കെ.എം.ഷാജിക്ക് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല, നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കെ.എം.ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം, എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്ന് സുപ്രീംകോടതി. ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സ്റ്റേ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു. ഷാജിയെ അയോഗ്യനാക്കിയ ഉത്തരവിന് ഹൈക്കോടതി അനുവദിച്ച സ്റ്റേ നാളെ...

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. കോടതി ചെലവായ 50,000 രൂപ ഒരാഴ്ചക്കകം കെട്ടിവെക്കണം.കേസ് ചൊവ്വാഴ്ച പരിഗണിക്കും. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാം....

കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനു കാരണമായ ലഘുലേഖയുടെ പൂര്‍ണരൂപം ഇങ്ങനെ

കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനു കാരണമായത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിതരണം ചെയ്യപ്പെട്ട ലഘുലേഖ. ലഘുലേഖയുടെ പൂര്‍ണരൂപം ഇങ്ങനെ..'കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിംകള്‍ക്കു സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം...
Advertismentspot_img

Most Popular