Tag: isro

ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ജൂലൈ 16 ന് പേടകവുമായി റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. 10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍-2 ന്...

28 ഉപഗ്രഹങ്ങള്‍..!!! പി.എസ്.എല്‍.വി. സി 45 വിക്ഷേപണം വിജയം: ചരിത്രം കുറിച്ച് ഐഎസ് ആര്‍ഒ; മൂന്ന് ഭ്രമണപഥങ്ങളില്‍ ആദ്യ ബഹിരാകാശ ദൗത്യം..

ശ്രീഹരിക്കോട്ട: ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും 28 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി. സി45 ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 9.27നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. ഐ.എസ്.ആര്‍.ഒ.യുടെ പടക്കുതിരയായ സി45 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍ ലിത്വാനിയയില്‍ നിന്നുള്ള രണ്ട്...

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ഥികളാണ് 1.26 കിലോ മാത്രം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. കലാം...

സ്‌പേസ് സ്യൂട്ട് പുറത്തിറക്കി ഐഎസ്ആര്‍ഒ; നിര്‍മാണം തിരുവനന്തപുരത്ത്

ബഹിരാകാശത്ത് പോകുമ്പോള്‍ യാത്രികര്‍ക്ക് ധരിക്കാനുള്ള ബഹിരാകാശ വസ്ത്രം (സ്പെയിസ് സ്യൂട്ട് ) ഐഎസ്ആര്‍ഒ പുറത്തിറക്കി. 2022 ല്‍ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. രണ്ട് വര്‍ഷമായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയിസ് സെന്ററില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയായിരുന്നു....

ഐഎസ്ആര്‍ഒ ചാരക്കേസ്: മലയാളി ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാന്‍ തയാറാണെന്നു സിബിഐ

ഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മലയാളി ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാന്‍ തയാറാണെന്നു സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. നമ്പി നാരായണനെ കേസില്‍ കുരുക്കി പീഡിപ്പിച്ചുവെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ഉദ്യോഗസ്ഥരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നു സുപ്രീം കോടതി മറുപടി...

അഭിമാന നിമിഷം; നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ: ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ പുതിയ നേട്ടവുമായി നൂറാമത് ഉപഗ്രഹം പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42–ാമതു ദൗത്യമാണിത്. ദൗത്യം വിജയകരമായിരുന്നെന്ന്...
Advertismentspot_img

Most Popular