Tag: helmet

ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് നിര്‍ബന്ധിത ആശുപത്രി സേവനം

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്ക് ആശുപത്രി സേവനം നിര്‍ബന്ധമാക്കുന്നുവെന്ന് സംബന്ധിച്ച പ്രചരണങ്ങളില്‍ വിശദീകരണവുമായി മോട്ടോര്‍വാഹന വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ അക്കാര്യം പറയുന്നുണ്ടെങ്കിലും എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വകുപ്പ് പറയുന്നു. ഇക്കാര്യത്തില്‍ ഇതുവരെ സംസ്ഥാനത്ത് അത് നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ കേന്ദ്ര...

ഇന്നുമുതല്‍ പിന്‍സീറ്റുകാര്‍ക്കും 4 വയസിന് മുകളിലുള്ളവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം; ഇല്ലെങ്കില്‍ പിഴ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഞായറാഴ്ചമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും. ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയുണ്ടാകും. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴചുമത്തിയേക്കില്ല. താക്കീതുനല്‍കി വിട്ടയയ്ക്കാനാണ് വാക്കാലുള്ള...

ഹെല്‍മറ്റ് ഇല്ലാത്തവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. പരിശോധന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റോഡിന് നടുവില്‍ നിന്ന് ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിക്കാനോ അവരെ പിന്തുടരാനോ പാടില്ല, ക്യാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഇത്തരം...

പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ്...

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 100 രൂപ; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി...

വെള്ളപ്പൊക്കത്തിനിടെ ഹെല്‍മറ്റില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍

അങ്കമാലി: അങ്കമാലിയില്‍ വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്തിരുന്ന ബൈക്കില്‍ വച്ചിരുന്ന ഹെല്‍മെറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)ക്കാണ് പാമ്പുകടിയേറ്റത്. വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍നിന്നു വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്....

ജനമൈത്രിയല്ല… ‘ജന മൈ തെറി’ പോലീസ്…! അസഭ്യവര്‍ഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു, പുലിവാല് പിടിച്ച് എസ്.ഐ

കോട്ടയം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് വയ്ക്കാത്തതിന് പിടികൂടിയ യുവാക്കള്‍ക്ക് നേരെ എസ്ഐയുടെ അസഭ്യവര്‍ഷം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥാണ് യുവാക്കളെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷത്തില്‍ മുക്കിയത്. വടക്കേക്കരയിലെ വാഹന പരിശോധന നടത്തുന്നതിനിടെ രണ്ടു ബൈക്കുകളില്‍ ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാക്കളെയാണ് എസ്‌ഐയും സംഘവും പിടികൂടിയത്....
Advertismentspot_img

Most Popular