Tag: harthal

കടകള്‍ തുറക്കും; ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. സംഘടനയുടെ കീഴിലുള്ളവര്‍ കടകള്‍ തുറക്കുമെന്നും സമിതി വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് പ്രസിഡന്റ് ടി. നസീറുദ്ദീന്‍ അറിയിച്ചു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കാലിക്കറ്റ്...

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ ആചരിക്കാന്‍ ശബരിമല കര്‍മ്മ സമിതി ആഹ്വാനം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി...

സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; വാഹനത്തില്‍ പരീക്ഷയെന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ തടയില്ലെന്നു ബിജപി

തിരുവനന്തപുരം: ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലന്‍...

കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..!!! പിന്തുണയുമായി മമ്മൂട്ടി ഫാന്‍സും; ഹര്‍ത്താലിന് ‘ഒടിവച്ച്’ തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ആരാധകര്‍

കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..' മോഹന്‍ലാലിന്റെ സൂപ്പര്‍ മെഗാഹിറ്റ് ചിത്രം ആറാം തമ്പുരാനിലെ ഡയലോഗ് ആര്‍ക്കും എളുപ്പം മറക്കാനാവില്ല..!!! ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഒടിന്‍ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരേ ആരാധകരുടെ പുതിയ പോസ്റ്ററാണ് ഇത്... 'കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉത്സവം നടത്താനും ഏട്ടന്റെ പിള്ളേര്‍ക്കറിയാം..'...

ഒടിയന്‍ റിലീസില്‍ മാറ്റമില്ല; പുലര്‍ച്ചെ 4.30 മുതല്‍ എല്ലാ ഷോകളും ഉണ്ടായിരിക്കും

കൊച്ചി: മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഏറ്റവും...

ഹര്‍ത്താല്‍; മാറ്റിവച്ച പരീക്ഷകള്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ ആയതിനാല്‍ എംജി, കണ്ണൂര്‍, കാലിക്കറ്റ്, കേരള, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഖിലേന്ത്യ ഡന്റല്‍ നീറ്റ് പരീക്ഷയ്ക്കു പോകുന്നവരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി അറിയിച്ചു. വെള്ളിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍...

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍; തിരുവനന്തപുരം ജില്ലക്കാര്‍ക്ക് നാല് ദിവസത്തിനുള്ളില്‍ രണ്ടാം ഹര്‍ത്താല്‍

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാരം സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രകോപനത്തെ തുടര്‍ന്ന്...
Advertismentspot_img

Most Popular