Tag: flood kerala

ഒരുമാസത്തെ സാലറി നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; പ്രതികാര നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനോട് സര്‍ക്കാരിന്റെ പ്രതികരാ നടപടി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലാക്ക് സ്ഥലം മാറ്റി. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ...

പ്രളയക്കെടുതി: പതിനായിരം രൂപ വിതരണം നാളെ പൂര്‍ത്തിയാക്കും, കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞെന്നും ഇപി ജയരാജന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കുള്ള അടിയന്തര ദുരിതാശ്വാസമായ പതിനായിരം രൂപയുടെ വിതരണം നാളെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ദുരിതാശ്വാസ കിറ്റുകളുടെ വിതരണം പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.പ്രളയക്കെടുതിയിലായ രണ്ടായിരത്തിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 2267 പേരാണ് വീട്ടിലേക്കു മടങ്ങാനാവാതെ ക്യാമ്പുകളില്‍ കഴിയുന്നത്. പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി...

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി; വലുതും ചെറുതുമായ നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുതെന്നും കോടതി

കൊച്ചി: പ്രളയദുരിതാശ്വാസം നല്‍കുന്ന കാര്യത്തില്‍ കൃത്യമായ മാനദണ്ഡം തീരുമാനിച്ച് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. വലുതും ചെറുതുമായ നഷ്ടങ്ങള്‍ സംഭവിച്ചവരെ ഒരുപോലെ കാണരുത്. നാലുലക്ഷം രൂപ എന്നൊക്കെയുള്ള കണക്കില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ശാസ്ത്രീയവും സുതാര്യവുമായി വേണം ദുരിതാശ്വാസം അനുവദിക്കാനെന്നും...

10,000 രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റി, ആരോപണവുമായി വീണാ ജോര്‍ജ്ജ്

റാന്നി: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി പത്തനംതിട്ട എംഎല്‍എ വീണാ ജോര്‍ജ്ജ്. പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റി. വിവരശേഖരണം നടത്തുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായെന്നും പത്തനംതിട്ടയിലെ ഭൂരിഭാഗം പേര്‍ക്കും സഹായധനം ലഭിച്ചില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാര്‍...

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് വേണ്ടി വമ്പന്‍ താരനിശയൊരുക്കി ബോളിവുഡ്, സംഘാടകനായി റസൂല്‍ പൂക്കുട്ടി

മുംബൈ: സമാനതകളില്ലാത്തെ ദുരന്തമായിരുന്നു കേരളത്തില്‍ അരങ്ങേറിയത്. പ്രളയത്തില്‍ തകര്‍ന്ന കേരളം ഒറ്റക്കെട്ടായി തിരിച്ച് വരികയാണ്. മറ്റ് സംസ്ഥാനങ്ങളടക്കം നിരവധിപ്പേരാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്.ഇപ്പോളിതാ പ്രളയ ബാധിതരെ സഹായിക്കാന്‍ താരനിശയുമായി രംഗത്തെത്തുകയാണ് ബോളിവുഡ്. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വണ്‍ കേരള...

പ്രളയം ബാധിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിച്ച് ബാങ്കുകള്‍; ചെയ്യേണ്ടത് ഇതാണ്..

തിരുവനന്തപുരം: പ്രളയദുരിതം നേരിട്ടവര്‍ക്കു വായ്പ തിരിച്ചടവിനു സാവകാശം ലഭിക്കും. ഈ മേഖലകളിലെ വായ്പകള്‍ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ കേരളമൊട്ടാകെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന നിബന്ധന ബാങ്കുകള്‍ പിന്‍വലിച്ചു. പ്രളയബാധിതരെന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ വായ്പകള്‍ക്കു മൊറട്ടോറിയം നല്‍കാമെന്ന് ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ബാങ്കുകള്‍ സമ്മതിച്ചു. സര്‍ക്കാരിന്റെ ഈ നിലപാടു...

വീടിന് പിറകില്‍ മണ്ണിടിഞ്ഞു വീണതിന് അഞ്ചരലക്ഷം ധനസഹായം നല്‍കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ ശുപാര്‍ശ

മലപ്പുറം: വീടിനു പിറകില്‍ മണ്ണിടിഞ്ഞു വീണതിന് ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ. മണ്ണിടിച്ചിലില്‍ പോറല്‍പോലും ഏല്‍ക്കാത്ത വീടിനാണ് ലക്ഷങ്ങള്‍ ധനസഹായം നല്‍കാന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശ. മഞ്ചേരി തൃക്കലങ്ങോടു പഞ്ചായത്തിലാണ് സംഭവം. ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍...

11 എ.സിയുള്ള വീടിന്റെ മതില്‍ തകര്‍ന്നത് നന്നാക്കാന്‍ അഞ്ചരലക്ഷം രൂപ ധനസഹായം; പ്രളയത്തിനിടെ അനധികൃത സഹായമൊരുക്കി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍; ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കഥകള്‍ ഇങ്ങനെ…

മലപ്പുറം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറും മുന്‍പ് പുറത്തുവരുന്നത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകള്‍. ധനസഹായം ചെലവഴിക്കാനുള്ള മലപ്പുറത്ത് പ്രളയ ബാധിതര്‍ക്കായുള്ള സര്‍ക്കാര്‍ ധനസഹായം വകമാറ്റി നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവം തദ്ദേശഭരണ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അന്വേഷിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, വഴിവിട്ട് നഷ്ടപരിഹാരം ശുപാര്‍ശ...
Advertismentspot_img

Most Popular

G-8R01BE49R7